ജ്യോതിക നായികയായ തമിഴ് ചിത്രം പൊന്മകള് വന്താല്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതിന് പിന്നാലെ കീര്‍ത്തി സുരേഷ് നായികയാവുന്ന തമിഴ് ചിത്രം പെന്‍ഗ്വിന്റെയും ഡയറക്ട് ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പല നിര്‍മ്മാതാക്കളും ഡയക്ട് ഒടിടി റിലീസിന് തയ്യാറാവുന്നത്.
ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സംവിധായകന് കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.
കീര്‍ത്തി സുരേഷിനെ കൂടാതെ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഈ മാസം 19നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക. ഈശ്വര്‍ കാര്‍ത്തിക സംവിധാനം നിര്‍വഹിക്കുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളെ കൂടാതെ മലയാളം മൊഴിമാറ്റ പതിപ്പും ആമസോണ്‍ പ്രൈമില്‍ ഉണ്ടാകും. സന്തോഷ് നാരായണന്റേതാണ് സംഗീതം. ഛായാഗ്രഹണം കാര്‍ത്തിക് പളനി. എഡിറ്റിംഗ് അനില്‍ കൃഷ്.
Post Your Comments