GeneralLatest NewsMollywood

അതെന്താ നീ ഇവിടത്തെ ചോറു കഴിക്കല്ലെ? ഒരു പ്ലേറ്റ് എന്റെ നേരെ നീട്ടി!!

അവരു പറഞ്ഞു അകത്തേക്ക് കടത്തി വിടില്ല എന്നു തിരിച്ചു ഞാൻ പോകാൻ ഇറങ്ങിയപ്പോ ഗേറ്റ് തുറന്നു ഒരു ആൾ വന്നു ഭയങ്കര ഉയരം അതായിരുന്നു ദാസേട്ടൻ

കഴിഞ്ഞ ദിവസം വിടപറഞ്ഞ സെക്യൂരിറ്റി ആര്‍ട്ടിസ്റ്റ് ആയ മാറനല്ലൂര്‍ ദാസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു ശരത്. ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ മാമാങ്കം ഷൂട്ടിങ് നടക്കുമ്പോള്‍ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ചാണ് ശരത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ശരത്തിന്റെ കുറിപ്പ്

പ്രിയ മാറനല്ലൂർ ദാസേട്ടന് വിട ??

ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ മാമാങ്കം ഷൂട്ടിങ് നടക്കുമ്പോഴാണ് ഞാൻ ആദിമായി ദാസേട്ടന് കാണുന്നത്. രാവിലെ ഷൂട്ടിംഗ് കാണാൻ വേണ്ടി മനയിൽ എത്തിയ ഞാൻ മനയുടെ മുൻ ഗേറ്റ് ഫുൾ ക്ലോസ്. പുറത്തു ഒരു സെക്യൂരിറ്റി നിൽക്കുന്നു അവരു പറഞ്ഞു അകത്തേക്ക് കടത്തി വിടില്ല എന്നു തിരിച്ചു ഞാൻ പോകാൻ ഇറങ്ങിയപ്പോ ഗേറ്റ് തുറന്നു ഒരു ആൾ വന്നു ഭയങ്കര ഉയരം അതായിരുന്നു ദാസേട്ടൻ. ദാസേട്ടൻ അകത്തേക്കി വിളിച്ചു ഗേറ്റ് നടുത്തു രണ്ടു കസേര ഉണ്ടായിരുന്നു അതിൽ ഒനിൽ എന്റേടത് ഇരിക്കാൻ പറഞ്ഞു എന്നിട്ട് പറഞ്ഞു ആളെ അകത്തേക്ക് കടത്തിവിടില്ലാ ഫോട്ടോ allowed അല്ല എന്നൊക്കെ ഞാൻ ശരി എന്നാ ഞാൻ പോകട്ടെ എന്നു പറഞ്ഞപ്പോൾ ദാസേട്ടൻ പറഞ്ഞു രണ്ടുമണിക്കൂർ കഴിഞ്ഞ lunch ബ്രേക് ആണ് അപ്പോ എന്റെ ഒപ്പം വാ അകത്തേക്ക് പോകാം എന്നു അതു കേട്ടപ്പോൾ എനിക്കു സന്തോഷമായി പക്ഷെ ഫോട്ടോ എടുത്തകരുത് ഫോൺ ഇവിടെ വെക്കണം എന്നൊക്കെ പറഞ്ഞു ഞാൻ സമ്മതിച്ചു പിന്നെ വീട്ടിൽ ആരൊക്കെ ഉണ്ട് എന്താ ചെയ്യുന്നേ എന്നൊക്കെ ചോദിച്ചു. Lunch ബ്രേക് ആയപ്പോൾ ദാസേട്ടൻ ന്റെ ഒപ്പം ഞാനും പോയി ദാസേട്ടൻ ആദ്യം കൊണ്ടുപോയത് ഫുഡ് കൊടുക്കുന്ന സ്ഥലത്തായിരുന്നു ഞാൻ വിചാരിച്ചു ദാസേട്ടൻ കഴിക്കാൻ പോവാണെന്നു രണ്ടു പ്ലേറ്റ് എടുത്തു ഞാൻ നോക്കുമ്പോൾ നീണ്ട Q ഫുഡ് നു ദാസേട്ടൻ എന്നോട് ഇവിടെ നിൽക്ക് ഞാൻ ഇപ്പോ വരാന്നും പറഞ്ഞു പോയി 5mint ആയപ്പോൾ ദാസേട്ടൻ രണ്ടു പ്ലേറ്റ് il ചോറും മീൻ കറിയും പിന്നെ കുറെ കറികളും അതിൽ ഒരു പ്ലേറ്റ് എന്റെ നേരെ നീട്ടി ഞാൻ പറഞ്ഞു അയ്യോ വേണ്ട ന്ന് ദാസേട്ടൻ അപ്പോ പറഞ്ഞു അതെന്താ നീ ഇവിടത്തെ ചോറു കഴിക്കല്ലെന്ന് അയ്യോ അങ്ങനെ ഒന്നും ഇല്ലാ അവസാനം ദാസേട്ടന്റെ ഒപ്പം ഞാനും കഴിച്ചു.
അങ്ങനെ lunch brk കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങി അവിടെ നിന്നിരുന്ന കാരവൻ ന്റെ അടുത്തു രണ്ടു കസേര ഇട്ട് അവിടെ ഇരുന്നു ദാസേട്ടനും ഞാനും അതിനിടയിൽ ദാസേട്ടൻ tvm ആണ് സ്ഥലം ഫാമിലി യെ കുറിച്ചു സംസാരിച്ചു പിന്നെ സൂരിയുടെ വിജയ് യുടെ കെ കൂടെ നിൽക്കുന്ന ഫോട്ടോ കാണിച്ചു.
3മണി ആയപ്പോൾ ഞാൻ പോവാണെന്നു പറഞ്ഞു ദാസേട്ട ഒരു സെൽഫി എടുത്തോട്ടെ ചോദിച്ചു അപ്പോ ദാസേട്ടൻ ഏയ് അതൊക്കെ പിന്നെ എടുക്കാ അതാണ് ഞാൻ ആദ്യം തന്നെ പറഞ്ഞേ ഫോൺ പറ്റില്ലാന്ന് അവസാനം പോകാൻ നേരം ദാസേട്ടന്റെ നമ്പർ തന്നു അടുത്ത തവണ വരുമ്പോ വിളിക്കി അപ്പോ ചിലപ്പോ ഫോട്ടോ എടുക്കാ മമ്മുക്ക കെ ഉണ്ടാകുമെന്നു ഞാൻ ദാസേട്ടനോട് യാത്ര പറഞ്ഞു അവിടന്ന് ഇറങ്ങി പിന്നെയും ഒരു ആഴ്ച്ച ഷൂട്ടിങ്‌ ഉണ്ടങ്കിലും എനിക്കു പോവാൻ പറ്റിയില്ല.

ഇന്നലെ ദാസേട്ടൻ വിടപറഞ്ഞു എന്നു അറിഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു ?
ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല ദാസേട്ടാ ആദരാജ്ഞലികൾ ? ലോക്ഡൗണിൽ തന്റെ സഹപ്രവർത്തകർക്ക് ഭക്ഷികിറ്റുകൾ വിതരണം ചെയ്തിരുന്നു ദാസ്സേട്ടൻ.

shortlink

Related Articles

Post Your Comments


Back to top button