CinemaGeneralLatest NewsMollywoodNEWS

സൺഡേ ഹോളിഡേയിലെ ഹരികൃഷ്ണൻ വിവാഹിതനായി

കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വളരെ ലളിതമായ ചടങ്ങിലാണ് വിവാഹിതനായത്

പ്രശസ്ത നടൻ ഹരികൃഷ്ണൻ വിവാഹിതനായി. ജിസ് ജോയ് സംവിധാനം ചെയ്ത സൺഡേ ഹോളിഡേ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഹരികൃഷ്ണൻ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വളരെ ലളിതമായ ചടങ്ങിലാണ് വിവാഹിതനായത്.

ഉഴവൂർ മേലരീക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഉഴവൂർ രാമനിവാസ് വീട്ടിൽ പരേതനായ ജയചന്ദ്രന്റെയും, സുമ ജയചന്ദ്രന്റെയും മകൾ ആർദ്ര ചന്ദ്രനാണ് ഹരികൃഷ്ണൻ്റെ ഭാര്യ.

വൻ ഹിറ്റായി മാറിയ സൺഡേ ഹോളിഡേ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിച്ചാണ് ഹരികൃഷ്ണൻ ശ്രദ്ധനേടിയത്. തുടർന്ന് ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബിയിലും അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാസ്റ്റർ പീസിലും കാളിദാസിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ മിസ്റ്റർ ആൻഡ് മിസിസ്സ് റൗഡി എന്ന ചിത്രത്തിലും ഹരികൃഷ്ണൻ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button