GeneralLatest NewsMollywoodNEWS

അഭിരാമിയുടെ ഓൺലൈൻ ക്ലാസ് ഇനി മുടങ്ങില്ല ; വിഷു കൈനീട്ടമായി സ്മാർട്ട് ഫോൺ സമ്മാനിച്ച് കൃഷ്ണകുമാർ

ഒറ്റമുറി വാടകവീട്ടിൽ അമ്മൂമ്മ ലതയോടൊപ്പമാണ് അഭിരാമി താമസിക്കുന്നത്

മൊബൈൽ ഫോൺ ഇല്ലാതെ പഠനം മുടങ്ങിയിരുന്ന വിദ്യാർത്ഥിനിക്ക് വിഷു ദിനത്തിൽ മൊബൈൽ ഫോൺ സമ്മാനിച്ച് നടൻ കൃഷ്ണകുമാർ. തിരുവല്ലം എസ്‍പി സ്കൂളിെല വിദ്യാർഥിയായ അഭിരാമിക്കാണ് കൃഷ്ണകുമാർ ഫോൺ നൽകിയത്.

തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഈ കുട്ടിയുടെ ദുരിതസാഹചര്യം മനസ്സിലാക്കിയിരുന്നതായും തുടർന്നാണ് വിഷുക്കൈനീട്ടമായി കമലേശ്വരത്തുള്ള കടയുടമയുടെ സഹായത്തോടെ സ്മാർട്ട്ഫോൺ എത്തിച്ചു നൽകിയതെന്നും കൃഷ്ണകുമാർ മനോരമ ഓൺലൈനോടു പറഞ്ഞു.

ശ്രീവരാഹം പറമ്പിൽ ലെയ്നിലെ ഒറ്റമുറി വാടകവീട്ടിൽ അമ്മൂമ്മ ലതയോടൊപ്പമാണ് അഭിരാമി താമസിക്കുന്നത്. ലതയുടെ മകൾ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിഞ്ഞു പോയതുമുതൽ ലതയ്ക്കൊപ്പമാണ് അഭിരാമി. വീട്ടുജോലിക്കു പോയായിരുന്നു ലത കുടുംബംകാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ കൈയ്ക്കു പരുക്കു പറ്റിയതിനെത്തുടർന്ന് ഇപ്പോൾ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത് മനസിലാക്കിയാണ് കൃഷ്ണകുമാർ കുടുംബത്തിന് സഹായവുമായെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button