BollywoodGeneralLatest NewsNEWS

ഇനി ക്ഷാമം ഉണ്ടാകരുത് : രാജ്യത്ത് ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനൊരുങ്ങി സോനു സൂദ്

തുടക്കത്തിൽ 18 ഓളം പ്ലാന്റുകളാണ് സ്ഥാപിക്കുക

മുംബൈ : കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന രാജ്യത്തിന് വീണ്ടും സഹായവുമായി ബോളിവുഡ് നടൻ സോനു സൂദ്. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് സോനു ഇപ്പോൾ. താരത്തിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ ആണ് ഇതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്.

രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പ്ലാന്റ് സ്ഥാപിക്കുക എന്ന ഉദ്ദേശ്യമാണ് ഫൗണ്ടേഷനുള്ളത്. തുടക്കത്തിൽ 18 ഓളം പ്ലാന്റുകളാണ് സ്ഥാപിക്കുക.

ക്രിപ്റ്റോ റിലീഫിന്റെ സഹായത്തോടെയാണ് പ്രവർത്തനം. ആന്ധ്ര പ്രദേശിലെ കുർനൂൽ, നെല്ലൂർ എന്നീ പ്രദേശങ്ങളിലാണ് താരം ആദ്യ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള കാര്യങ്ങൾ ചെയ്യുക. ജൂൺ അവസാനത്തോടെ ഇതിന് തുടക്കമാകും. ഏതാണ്ട് സെപ്റ്റംബറോടെ പ്ലാന്റ് പ്രവർത്തന സജ്ജമാകുമെന്നാണ് കരുതുന്നത്.

അതിന് ശേഷം മങ്കലാപുരത്തും കർണ്ണാടകയിലും പ്ലാന്റുകൾ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ നടത്തും. തമിഴ്നാട്, കർണ്ണാടക, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളിൽ പ്ലാന്റുകൾ സ്ഥാപിക്കും. നിലവിൽ 750 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഫൗണ്ടേഷൻ നൽകി കഴിഞ്ഞു.

’കഴിഞ്ഞ കുറച്ച് മാസങ്ങളായ രാജ്യത്ത് ഓക്‌സിജന്റെ ക്ഷാമമാണ് കണ്ട് വരുന്നത്. അതിനാല്‍ ഞാനും എന്റെ ടീമും ഓക്‌സിജന്‍ പ്രശ്‌നം വേരോടെ തീര്‍ക്കണമെന്ന് തീരുമാനിച്ചു. അതിന് ഓക്‌സിജന്‍ പ്ലാന്റുകള്‍ വിവധ സ്ഥലങ്ങളിലായി സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാവപ്പെട്ട ജനങ്ങളെ ചികിത്സിക്കുന്ന ആശുപത്രികളിലാണ് ഓക്‌സജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പോകുന്നത്. രാജ്യത്തെ എല്ലാവര്‍ക്കും ഓക്‌സിജന്‍ ലഭിക്കണമെന്നും ആരും ഓക്‌സിജന്‍ ഇല്ലാതെ മരണപ്പെടരുതെന്നുമാണ് ഇതിലൂടെ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്’, എന്ന് സോനു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button