Uncategorized

തമിഴ്നാ‌ട്ടിൽ വാക്സിനേഷൻ ക്യാമ്പൊരുക്കാൻ സഹായവുമായി നടൻ സൂര്യ

സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയിൻമെന്റിലെ ജീവനക്കാർക്കും ക്യാമ്പിലൂടെ വാക്സിൻ ലഭ്യമാകുന്നതാണ്

ചെന്നൈ: തമിഴ്നാ‌ട്ടിൽ വാക്സിനേഷൻ ക്യാമ്പൊരുക്കാൻ സഹായവുമായി നടൻ സൂര്യ. ചെന്നൈ കോർപ്പറേഷനുമായി ചേർന്നുകൊണ്ടാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ജൂലൈ 6,7 ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുക. സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയിൻമെന്റിലെ ജീവനക്കാർക്കും ക്യാമ്പിലൂടെ വാക്സിൻ ലഭ്യമാകുന്നതാണ്.

കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ തന്നെ സൂര്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജീവമായി രം​ഗത്തിറങ്ങിയിരുന്നു. സൂര്യയുടെ ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന്‍ തമിഴ്‌നാട്ടില്‍ ഒട്ടേറെ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ നടത്തിയിരുന്നു. ലോക്ക്ഡൗൺ മൂലം ജോലി നഷ്ടപ്പെട്ട സിനിമ പ്രവർത്തകർക്കും ഫൗണ്ടേഷൻ സഹായം എത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button