GeneralIndian CinemaLatest NewsNEWSSocial Media

പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശനം നടത്തി നടൻ യഷ്: ചിത്രങ്ങൾ

ബംഗളൂരു റേസ് കോഴ്സ് റോഡിലുള്ള ആഡംബര ഫ്ലാറ്റ് സമുച്ചയത്തിലാണ് യാഷിന്റെ പുതിയ വീട്

ബംഗളൂരു: കെജിഎഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ നടനാണ് യഷ്. ബംഗളൂരു റേസ് കോഴ്സ് റോഡിലുള്ള ആഡംബര ഫ്ലാറ്റ് സമുച്ചയത്തിലാണ് യാഷിന്റെ പുതിയ വീട്. ഇന്നലെയായിരുന്നു ഗൃഹപ്രവേശ ചടങ്ങുകള്‍. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

കൊവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത ബന്ധുക്കള്‍ക്കും ചില സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. ഓറഞ്ച് സില്‍ക്ക് ഷര്‍ട്ടും മുണ്ടുമായിരുന്നു യഷിന്‍റെ വേഷം. കാഞ്ചീവരം സാരിയില്‍ ആയിരുന്നു നടിയും യഷിന്‍റെ ഭാര്യയുമായ രാധിക പണ്ഡിറ്റ്.

അതേസമയം കെജിഎഫ് 2 റിലീസിനായുള്ള കാത്തിരിപ്പിലാണ് യഷ്. സെപ്റ്റംബര്‍ 9 എന്നൊരു റിലീസ് തീയതി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും നിര്‍മ്മാതാക്കള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button