CinemaGeneralKollywoodLatest NewsNEWSSocial Media

അജിത്ത് സിനിമയിലെത്തിയിട്ട് 30 വർഷം: ആരാധകരോട് നന്ദി പറഞ്ഞ് താരം

മൂന്ന് പതിറ്റാണ്ട് കാലം തന്നെ സ്‌നേഹിയ്ക്കുകയും വെറുക്കുകയും ചെയ്ത സിനിമാ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് അജിത്ത്

ഇന്ന് തല എന്ന് ആരാധകർ വിളിക്കുന്ന തമിഴ് നടൻ അജിത്ത് സിനിമയില്‍ എത്തിയിട്ട് 30 വർഷം പിന്നിടുകയാണ്. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് ആശംസയുമായെത്തിയത്. ഇപ്പോഴിതാ മൂന്ന് പതിറ്റാണ്ട് കാലം തന്നെ സ്‌നേഹിയ്ക്കുകയും വെറുക്കുകയും ചെയ്ത സിനിമാ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് അജിത്ത്.

‘ആരാധകരും വിദ്വേഷികളും നിഷ്പക്ഷരും ഒരേ നാണയത്തിന്റെ മൂന്ന് വശങ്ങളാണ്. ആരാധകരുടെ സ്‌നേഹവും വിദ്വേഷികളുടെ വെറുപ്പും നിഷ്പക്ഷരുടെ നിഷ്‌കളങ്ക കാഴ്ചപ്പാടുകളും ഞാന്‍ അംഗീകരിയ്ക്കുന്നു. ജീവിയ്ക്കുകയും ജീവിക്കാന്‍ അനുവദിയ്ക്കുകയും ചെയ്യുക. എന്നും നിറഞ്ഞ സ്‌നേഹത്തോടെ അജിത്ത് കുമാര്‍’ എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ ആൺ അജിത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ബോണി കപൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ഹുമ ഖുറേഷി, യോഗി ബാബു, കാര്‍ത്തികേയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.

shortlink

Related Articles

Post Your Comments


Back to top button