BollywoodGeneralLatest NewsNEWS

ലഭിച്ച മുഴുവന്‍ പണവും തിരികെ നൽകും: പാന്‍ മസാല ബ്രാന്‍ഡുമായുള്ള കരാര്‍ അവസാനിപ്പിച്ച്‌ അമിതാഭ് ബച്ചന്‍

താരത്തിന്റെ ഈ തീരുമാനത്തിന് അഭിനന്ദനവുമായി കാന്‍സര്‍ ബാധിതര്‍ക്കായുള്ള സംഘടനകള്‍

മുംബൈ: പരസ്യങ്ങളിൽ സജീവമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. പാന്‍ മസാല ബ്രാന്‍ഡുമായുള്ള കരാര്‍ അവസാനിപ്പിച്ച്‌ കരാറിലൂടെ ലഭിച്ച മുഴുവന്‍ പണവും തിരികെ നല്‍കാൻ തീരുമാനിച്ചിരിക്കുകയാണ് താരം. ഇതിന് പിന്നാലെ കാന്‍സര്‍ ബാധിതര്‍ക്കായുള്ള സംഘടനകള്‍ ബച്ചനെ അഭിനന്ദിച്ചു.

read also: വിവാഹമോചനത്തിന് പിന്നിൽ പ്രണയം, ഗര്‍ഭച്ഛിത്രം: ചാനലുകള്‍ക്കെതിരെ മാനനഷ്‌ട കേസുമായി സാമന്ത

താന്‍ കരാറിലേര്‍പ്പെട്ട കമ്ബനി അവരുടെ മറ്റൊരു ഉത്പന്നമായ പാന്‍ മസാലയുടെ പരസ്യത്തില്‍ തന്റെ മുഖം ഉപയോഗിച്ചത് തന്റെ അറിവോടെയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബച്ചൻ കരാറില്‍ നിന്ന് പിന്‍മാറിയത്. യുവാക്കള്‍ പുകയിലയ്ക്ക് അടിമകളാവാതിരിക്കാന്‍ കമ്പനിയുമായുള്ള കരാറില്‍ നിന്ന് പിന്മാറണമെന്ന് പുകയില വിരുദ്ധ സംഘടനകള്‍ നേരത്തെ ബച്ചനോട് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button