InterviewsLatest NewsNEWS

‘ആ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് വോയിസിന് പ്രധാന്യം കൊടുത്തിരുന്നില്ല, ഡബ്ബിംഗിന് വരുമ്പോഴാണ് നോക്കിയത്’: ദിലീപ്

മലയാളികളെന്നും നെഞ്ചോട് ചേർത്ത ജനപ്രിയ നടനാണ് ദിലീപ്. തന്റെ കഥാപാത്രത്തിന്റെ വിജയത്തിന് വേണ്ടി ഏത് അറ്റം വരെ പോകാനും താരം തയ്യാറാണ്. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ദിലീപ് തന്റെ കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്ത ശബ്ദം കൊടുക്കാന്‍ ബുദ്ധിമുട്ടിയതിനെ കുറിച്ചാണ് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പറയുന്നത്.

ദിലീപിന്റെ വാക്കുകൾ :

‘കേശുവിന് വേണ്ടി ഡബ്ബ് ചെയ്യുന്നത് പൊങ്ങി നില്‍ക്കുന്ന പല്ലൊക്കെ വച്ചിട്ടാണ്. കേശുവിന്റെ മാനറിസങ്ങളും മറ്റുമൊക്കെ മുന്‍നിര്‍ത്തിയാണ് ശബ്ദം നല്‍കിയത്. ചാന്ത്പൊട്ട് ചെയ്തപ്പോള്‍ വേറെ ടൈപ്പ് ആയിരുന്നു. കുഞ്ഞിക്കൂനന്‍ ചെയ്തപ്പോഴും വേറെ ശബ്ദമായിരുന്നു.

മായാമോഹിനിയിലെ പെണ്‍ വേഷം വന്നപ്പോഴും വേറെ വോയിസ് ആയിരുന്നു. ശബ്ദം കിട്ടാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ഡബ്ബിംഗ് തിയേറ്ററില്‍ കയറാതെ ഇരുന്നതും എങ്ങനെ ഡബ്ബ് ചെയ്യും എന്ന് വിഷമിച്ചിരുന്ന സിനിമ മായമോഹിനി ആയിരുന്നു. അവസാനമാണ് ആ ഫീമെയില്‍ വോയിസിന്റെ ട്യൂണ്‍ കിട്ടിയത്.

അഭിനയിക്കുന്ന സമയത്ത് ആണ്‍ ശബ്ദത്തില്‍ തന്നെയായിരുന്നില്ല സംസാരിച്ചത്. എക്‌സ്പ്രഷനും ലിപും മാത്രമാണ് അന്നേരം ശ്രദ്ധിച്ചിട്ടുള്ളത്. വോയിസിന് പ്രധാന്യം കൊടുത്തിരുന്നില്ല. ഇതിന് മാച്ച് ആവുന്ന ശബ്ദം പിന്നീട് ഡബ്ബിംഗിന് വരുമ്പോഴാണ് നോക്കിയത്.

സാധാരണ ഒരു പെണ്‍കുട്ടിയെ കൊണ്ട് വേണമെങ്കില്‍ ഡബ്ബ് ചെയ്യിപ്പിക്കാമായിരുന്നു. പക്ഷേ അതല്ല, ഞാൻ തന്നെയാണല്ലോ ആ ബാക്കി സിനിമയിലെ കഥാപാത്രവും ചെയ്യുന്നത്. അതുകൊണ്ടാണ് ശബ്ദം മാറ്റാത്തത്’- എന്നാണ് ദിലീപ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button