CinemaGeneralIndian CinemaLatest NewsMollywood

‘കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്കടാ’: വാപ്പച്ചിയെടുത്ത ചിത്രങ്ങൾ പങ്കുവച്ച് ദുൽഖർ

മലയാളികൾക്ക് എറെ പ്രിയപ്പെട്ട താര കുടുംബമാണ് മമ്മൂട്ടിയുടേത്. വാപ്പച്ചിക്ക് പിന്നാലെ മികച്ച കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച് മകൻ ദുൽഖർ സൽമാനും ആരാധക ഹൃദയങ്ങളിൽ ഇടം പിടിച്ചു. അഭിനയം പോലെ തന്നെ മമ്മൂട്ടിക്ക് പ്രിയപ്പെട്ടതാണ് ഫോട്ടോഗ്രഫിയും. മമ്മൂട്ടിയെടുക്കുന്ന മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ഇത്തവണ വാപ്പച്ചിയുടെ മോഡലായത് മകൻ ദുൽഖർ സൽമാൻ തന്നെയാണ്. മമ്മൂട്ടിയെടുത്ത ചിത്രം തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് ദുൽഖർ. രസകരമായ അടിക്കുറിപ്പും താരം ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്.

‘കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്കടാ എന്നു പറയുന്നത് വാപ്പച്ചിയാകുമ്പോൾ അനുസരിക്കാതെ തരമില്ലല്ലോ. ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നത് അദ്ദേഹമായതുകൊണ്ട് എന്റെ മുട്ട് വിറയ്ക്കുന്നുണ്ട്.’ ചിത്രങ്ങൾ പങ്കുവച്ച് ദുൽഖർ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button