CinemaGeneralIndian CinemaLatest NewsMollywood

അനൂപ് മേനോനും സുരഭി ലക്ഷ്മിയും ഒന്നിക്കുന്ന പത്മ: ട്രെയ്‍ലർ എത്തി

അനൂപ് മേനോനും സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങാളാകുന്ന ചിത്രമാണ് പത്മ. അനൂപ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നതും നിർമ്മിക്കുന്നതും. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപിന്റെ ആദ്യത്തെ നിർമ്മാണ സംരംഭമാണ് പത്മ. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സ്റ്റിൽ ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയാണ്.

ഇപ്പോളിതാ, സിനിമയുടെ ട്രെയ്‍ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മ്യുസിക്ക് 247 എന്ന യൂട്യൂബ് ചാനലിലാണ് ട്രെയ്‍ലർ റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‍ലറിന് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ, അൻവർ ഷെരീഫ്, അംബി, മെറീന മൈക്കിൾ, മാല പാർവതി, ശ്രുതി രജനികാന്ത് എന്നിവരും സിനിമയിൽ അണിനിരക്കുന്നുണ്ട്. സിനിമ ജൂലൈ പതിനഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Also Read: ഉർവശിയും ഇന്ദ്രൻസും കേന്ദ്രകഥാപാത്രങ്ങളായി ‘ജലധാര പമ്പ്‌സെറ്റ് സിൻസ് 1962’: ചിത്രത്തിന് തുടക്കം കുറിച്ചു

അനൂപ് മേനോൻ, ഡോക്ടർ സുകേഷ് എന്നിവരുടെ വരികൾക്ക് നിനോയ് വർഗീസ് സംഗീതം പകരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button