BollywoodCinemaGeneralIndian CinemaLatest News

ആലിയ ഭട്ടിന്റെ ഡാർലിം​ഗ്സ് തെന്നിന്ത്യൻ ഭാഷകളിലും എത്തുന്നു

ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ജാസ്മീത് കെ റീൻ സംവിധാനം ചെയ്ത ചിത്രമാണ് ഡാർലിം​ഗ്സ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റെഡ് ചില്ലീസ് എന്റർടെയ്‍ൻമെന്റും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് ഡാർലിം​ഗ്സിന്റെ നിർമ്മാണം.

ഇപ്പോളിതാ, സിനിമ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഷാരൂഖ് ഖാന്റെ നിർമ്മാണ സംരംഭമായ റെഡ് ചില്ലീസ് എന്റർടെയ്‍ൻമെന്റിന്റെ സിഒഒ ഗൗരവ് വർമ്മയാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക അഭിരുചികൾക്കനുസരിച്ച് മാറ്റം വരുത്തിയാണ് ചിത്രം റീമേക്ക് ചെയ്യാൻ തീരുമാനച്ചിരിക്കുന്നതെന്നാണ് വിവരം.

Also Read: കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ ഇന്നു മുതൽ

ഡാർക്ക് കോമഡി വിഭ​ഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ പ്രദർശനം തുടങ്ങിയത് ആ​ഗസ്റ്റ് 5നായിരുന്നു. 75 കോടി രൂപയ്ക്കാണ് ചിത്രം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് വിവരം. മലയാളികളുടെ പ്രിയ താരം റോഷൻ മാത്യുവും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

 

shortlink

Related Articles

Post Your Comments


Back to top button