CinemaLatest NewsNEWS

എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് സംവിധാനം, രണ്ട് വർഷത്തിനുള്ളിൽ തുടങ്ങണം: ബിനു പപ്പു

സംവിധാന രം​​ഗത്തേക്ക് ചുവട് വെയ്ക്കാനൊരുങ്ങി നടൻ ബിനു പപ്പു. തന്റെ എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് സിനിമ സംവിധാനം എന്നും അതുമായി ബന്ധപ്പെട്ട എഴുത്തുകൾ ആരംഭിച്ചിട്ടുണ്ടെന്നും ബിനു പപ്പു പറയുന്നു. നിലവിൽ മറ്റൊരു സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുകയാണ്. സംവിധാനം നിർവ്വഹിക്കുന്നത് തരുൺ മൂർത്തിയാണെന്നും ബിനു പപ്പു കൂട്ടിച്ചേർത്തു.

‘എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് സംവിധാനം. സ്വന്തമായി ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ എഴുത്തു ജോലികൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ തുടങ്ങണം. താരങ്ങളേയും സമീപിച്ചു തുടങ്ങി. ഏറ്റെടുത്ത പ്രോജക്ടുകൾ പൂർത്തിയാക്കിയ ശേഷം പൂർണമായും ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കും’.

‘ഇപ്പോൾ മറ്റൊരു സിനിമയ്ക്കുള്ള തിരക്കഥ എഴുതുകയാണ്. തരുൺ മൂർത്തിയാണ് സംവിധാനം. ത്രില്ലർ വിഭാ​ഗത്തിൽ പെടുന്നതാണ്. അടുത്ത വർഷം ഓ​ഗസ്റ്റോടെ ചിത്രീകരണം ആരംഭിക്കും’ ബിനു പപ്പു പറഞ്ഞു. ബിനു പപ്പു ലുക്ക്മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സൗദി വെള്ളക്ക തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

Read Also:- വില്ലൻ എന്ന് പറയുന്നത് ഒരു പവറാണ്, നമുക്ക് മോശമായി പെരുമാറാനുള്ള ലൈസൻസാണ് സിനിമ: വിജയ് സേതുപതി

ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘സൗദി വെള്ളക്ക’. അൻവർ അലിയുടെ വരികൾക്ക് പാലി ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു. ശരൺ വേലായുധൻ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു, കലാസംവിധാനം -സാബു വിതുര, മേക്കപ്പ് -മനു, കോസ്റ്റ്യും ഡിസൈൻ – മഞ്ജു ഷാ രാധാകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ – ബിനു പപ്പു, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സംഗീത് സേനൻ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -മനു ആലുക്കൽ.

shortlink

Related Articles

Post Your Comments


Back to top button