ആ മോഹന്‍ലാല്‍ ചിത്രത്തിലെ അതിഥിവേഷത്തിന് പ്രത്യുപകാരമായി മമ്മൂട്ടി ചോദിച്ചു വാങ്ങിയ ചിത്രമാണ് വല്യേട്ടന്‍; ഷാജി കൈലാസ്

ഷാജികൈലാസ് ഒരുക്കിയ ഹിറ്റ് ചിത്രം നരസിംഹം ഇന്നും മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള ചിത്രമാണ്. മോഹന്‍ലാലിന്റെ ‘നീ പോ മോനേ ദിനേശാ…’എന്ന പ്രയോഗവും ചലന രീതിയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നരസിംഹത്തിന്റെ അണിയറക്കഥകള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ നരസിംഹത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തിയിരുന്നു. ”അഡ്വ. നന്ദഗോപാലമാരാര്‍ എന്ന ശക്തനായ കഥാപാത്രത്തിലേക്ക് സുരേഷ് ഗോപിയെ അടക്കം പലതാരങ്ങളെയും ചിന്തിച്ചു. ഒടുവിലാണ് മമ്മൂട്ടിയില്‍ എത്തുന്നത്. ഇക്കാര്യവുമായി മമ്മൂട്ടിയെ സമീപിചപ്പോള്‍ ‘ഞാന്‍ ഇത് എന്തു ചെയ്താല്‍ നിങ്ങള്‍ എനിക്കെന്ത് തരും’ എന്നാണ് അദ്ദേഹം ചോദിച്ചത്. ഞങ്ങള്‍ ഒരു പടം ചെയ്തുതരാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് ആ കഥാപാത്രമാകാന്‍ മമ്മൂട്ടി സമ്മതം മൂളുന്നത്. അതിനു പിന്നാലെ വല്യേട്ടന്‍ എന്ന ചിത്രം സമ്മാനിച്ചാണ് ആ വാക്കു പാലിച്ചത്” . ഷാജി കൈലാസ് ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

SHARE