GeneralLatest NewsMollywood

ഭരത് ചന്ദ്രനും ചാക്കോച്ചിയും ലാൽ കൃഷ്ണ വിരാടിയാരും വരും; മാസ് ​ഡയലോ​ഗുകളുമായി സുരേഷ് ഗോപി

ആ കഥാപാത്രങ്ങളെ ചങ്ങലയിടാൻ ഉദ്യോ​ഗസ്ഥർക്ക് സാധിക്കില്ല

കലക്കന്‍ ഡയലോഗുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ​ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ നിങ്ങൾ എനിക്ക് തൃശൂർ തരണം… എനിക്ക് വേണം തൃശൂരിനെ…’ എന്ന മാസ് ഡയലോഗുമായാണ് സുരേഷ് ​ഗോപി തന്റെ പ്രസം​ഗം ആരംഭിച്ചത്.

ശക്തമായ പ്രചരണ പരിപാടികളാണ് താരം സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച പദ്ധതികളിലൂടെ കേഴുന്ന ജനവിഭാഗത്തിനായി പോരാടുമെന്നു തുറന്നു പറഞ്ഞ താരം തനിക്ക് ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകാൻ സാധിക്കില്ലെന്നും താൻ ആ പഴയ മനുഷ്യനായ് തന്നെ തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തിൽ ഇറങ്ങിയാലും സിനിമയിൽ താന്‍ അഭിനയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഭരത് ചന്ദ്രനും ചാക്കോച്ചിയും ലാൽ കൃഷ്ണ വിരാടിയാരും വരുമെന്നും ആ കഥാപാത്രങ്ങളെ ചങ്ങലയിടാൻ ഉദ്യോ​ഗസ്ഥർക്ക് സാധിക്കില്ല. തന്റെ ആ കഥാപാത്രങ്ങള്‍ ജനങ്ങളുടെ ശബ്ദം സംസാരിക്കുമെന്നും താരം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button