KeralaLatest NewsElection News

കോവളത്ത് വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവ്: പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവച്ചു

കോവളം: കോവളത്ത് വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവ് കണ്ടെത്തി. കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമര ചിഹ്നത്തിലാണ് ലൈറ്റ് തെളിഞ്ഞത്. കോവളം ചൊവ്വരയിലെ 151-ാം ബൂത്തിലാണ് പിഴവ് കണ്ടെത്തിയത്. 76 പേര്‍ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്.

77-ാംമത് വോട്ട് ചെയ്യാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് യുഡിഎഫ് പ്രതിഷേധിക്കുകയും ബൂത്തിലെ വോട്ടിംഗ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button