KeralaLatest NewsNews

മന്ത്രി മുഹമ്മദ് റിയാസിന്റെ കീഴില്‍ കേരളത്തെ വന്‍കിട ടൂറിസം ഹബ്ബാക്കി മാറ്റാന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിന്റെ പ്രൗഢി ഉയര്‍ത്തുന്നതാണ് മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കിയ 93 കോടിയുടെ വികസന പദ്ധതിയെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . കോവളത്തേക്ക് വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കും വിധമുള്ള അടിസ്ഥാന സൗകര്യ വിപുലീകരണം ആണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: പാ​ല​ക്കാട് വൻ നിരോധിത പു​ക​യി​ല ഉ​ത്പ​ന്ന വേട്ട : പിടിച്ചെടുത്തത് 75 ല​ക്ഷം രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ കോവളം. കോവിഡ് പ്രതിസന്ധിയും കടലാക്രമണവും കാരണം പ്രതിസന്ധിയിലായ കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സമഗ്ര വികസന പദ്ധതി നടപ്പിലാക്കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമാണ്. കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കുന്നതിനായി 93 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിക്ക് ഇന്നത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരിക്കുകയാണ്. കിഫ്ബി പദ്ധതിയിലാണ് കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കുന്നത്’.

‘ടൂറിസം വകുപ്പിന്റെ ചുമതലയേറ്റയുടനെ 2021 മെയ് 26 ന് കോവളം ബീച്ച് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ബീച്ചിന്റെ അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കി. 2021 ജൂലൈ 26 ന് കോവളം ബീച്ചിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് യോഗം ചേര്‍ന്നു. ബഹു. മുഖ്യമന്ത്രിയും കോവളം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ വിളിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button