KeralaLatest NewsNews

കോവളത്ത് യുവതി അടുക്കളയിലെ കർട്ടൺ സ്പ്രിംഗിൽ തൂങ്ങി മരിച്ചു: മൃതദേഹം തറയിൽ തട്ടി ഇരിക്കുന്ന നിലയിൽ

തിരുവനന്തപുരം: കോവളത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവളത്തെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയായ യുവതിയാണ് മരിച്ചത്. സിക്കിം ടിബറ്റ് റോഡ് യാംഗ്ടോക്ക് സ്വദേശിനിയാണ് മരിച്ച വേദൻഷി കുമാരി(24). ഇന്നലെ രാവിലെയായിരുന്നു സംഭവം. രാത്രിയിൽ യുവതി ഫോണിൽ സംസാരിക്കുന്നത് കണ്ടിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്.

രണ്ട് സിക്കിം സ്വദേശിനികളും മൂന്ന് മലയാളികളുമാണ് വാടക വീടിന്റെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്നത്. അടുക്കളയിലെ കർട്ടൺ സ്പ്രിംഗിൽ ആണ് വേദൻഷി തൂങ്ങി മരിച്ചത്. അതിനാൽ മൃതദേഹം തറയിൽ തട്ടി ഇരിക്കുന്ന നിലയിൽ ആയിരുന്നു. സംഭവത്തിൽ പ്രഥമദൃഷ്ട്യാ ഡോരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. കൂടുഹൽ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ പുറത്തുവരികയുള്ളൂ. ഫോറൻസിക് വിദഗ്ദർ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചുവെന്ന് കോവളം പൊലീസ് അറിയിച്ചു.

അതേസമയം, കാണാതായ യുവതിക്കൊപ്പം കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരത്ത് നിന്ന് കാണാതായ ഇരുപത്തിയാറുകാരിയായ വിവാഹിതയ്ക്കൊപ്പം ഹാജരായ മലപ്പുറം നിലമ്പൂർ കരുളായി സ്വദേശി അക്ബറലിയാണ് (24) പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് ബ്ലേഡ് കൊണ്ട് കൈയിന്റെ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button