CinemaGeneralNEWS

വിശാലിന്റെ വില്ലനാവാന്‍ ഞാനില്ല- ആര്യ

തമിഴില്‍ ആദ്യമായി ആര്യ വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ കോളിവുഡിലെ പുതിയ വാര്‍ത്ത വിശാല്‍ ചിത്രത്തില്‍ വില്ലനാകാന്‍ ആര്യയില്ലയെന്നാണ്. വിശാല്‍ നായകനായി എത്തുന്ന ഇരുമ്പു തിരൈ എന്ന ചിത്രത്തിലൂടെയാണ് ആര്യ വില്ലനാകുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്. ഇരുവരുടെയും അടുത്ത സൗഹൃദ ബന്ധം അറിയാവുന്ന ആരാധകര്‍ ഇത് ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ പുതിയ വിവരങ്ങള്‍ അനുസരിച്ച് ആര്യ ചിത്രത്തില്‍ കരാറായിട്ടില്ല. കോളിവുഡില്‍ വില്ലന്‍ വേഷത്തിലെത്താന്‍ പറ്റിയ സമയമല്ലെന്ന ചിന്തയാണ് ആര്യയുടെ പിന്മാറ്റത്തിന് പുറകില്‍. ചിത്രത്തിന്റെ ഭാഗമാകുന്നില്ലെന്ന് ആര്യ വ്യക്തമാക്കി കഴിഞ്ഞു.

അതേസമയം മമ്മൂട്ടി നായകനായി എത്തുന്ന ദ ഗ്രേറ്റ് ഫാദറില്‍ വില്ലനായി എത്തുന്നത് ആര്യയാണ്.

shortlink

Related Articles

Post Your Comments


Back to top button