CinemaGeneralIndian CinemaMollywoodNEWS

യുവഗായകന്‍ നജീം അര്‍ഷാദ് സംഗീത സംവിധായകനാകുന്നു

മോഹന്‍ലാല്‍ നായകനാകുന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകന്‍റെ കുപ്പായം അണിയുകയാണ് യുവഗായകന്‍ നജീം അര്‍ഷാദ്. ആദ്യ ആലാപനവും ആദ്യ സംഗീതസംവിധാനവും മേജര്‍ രവി ചിത്രത്തില്‍ ആയതിലെ സന്തോഷം നജീം തുറന്നു പറയുന്നു.

മേജര്‍ രവി ഒരുക്കിയ മിഷന്‍ 90 ഡെയ്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ പിന്നണി രംഗത്തേക്ക് നജീം കടന്നു വരുന്നത്. നൂറിലധികം പാട്ടുകള്‍ പാടിയ നജീം ഒരു ഹിന്ദി ഗാനത്തിനാണ് 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സില്‍ ഈണമിട്ടത്. ഒരുവര്‍ഷം മുന്‍പ് സുഹൃത്ത് ശ്യാം എഴുതിയതാണ് ഈ ഗാനം. ചിത്രത്തില്‍ ഹരിഹരന്‍ പാടിയിരിക്കുന്ന ഈ പാട്ട് മികച്ച പ്രതികരണം നേടുന്നു.

ഏപ്രില്‍ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button