GeneralNEWS

ദിലീപ് വിഷയം; മലയാള സിനിമാലോകത്തെ വിമര്‍ശിച്ച് റസൂല്‍ പൂക്കൂട്ടി

ദിലീപിന് പിന്തുണയുമായി ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത് . നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തെ കുറ്റവാളിയാക്കാന്‍ ഇത്ര തിടുക്കമെന്താണ്? റസൂല്‍ പൂക്കുട്ടി ചോദിക്കുന്നു. ദിലീപ് അറസ്റ്റിലായ ഉടന്‍ ആദ്ദേഹത്തെ ഉപേക്ഷിച്ച മലയാള സിനിമാ ലോകം തന്നെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം.

റസൂല്‍ പൂക്കുട്ടിയുടെ വാക്കുകളിലേക്ക്

“ദിലീപ് അറസ്റ്റിലായ ഉടന്‍ അദ്ദേഹത്തെ ഉപേക്ഷിച്ച മലയാള ചലച്ചിത്രലോകത്തിന്റെ സമീപനം എന്നെ അത്ഭുതപ്പെടുത്തി. ‘അമ്മ’ അദ്ദേഹത്തെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. കുറ്റാരോപിതര്‍ അത് തെളിയിക്കപ്പെടുന്നത് വരെ നിരപരാധികളാണ്, നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച്. അദ്ദേഹത്തെ കുറ്റവാളിയാക്കാന്‍ ഇത്ര തിടുക്കമെന്താണ്? ഇതിലൊരു ആള്‍ക്കൂട്ട മനോഭാവമുണ്ട്. മാധ്യമവിചാരണയെക്കുറിച്ച് പറയാതിരിക്കുകയാണ് നല്ലത്. അവരുടെ റേറ്റിംഗ് വര്‍ധിപ്പിക്കാനുള്ള ഒരു സര്‍ക്കസ് ആയിരുന്നു അത്. നിയമസംവിധാനം ഈ കേസിനെ വിവേകബുദ്ധിയോടെ നോക്കിക്കാണുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത്രയും പറഞ്ഞ് ആ പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവത്തെ ന്യായീകരിക്കുകയല്ല ഞാന്‍. അത് നന്നായി അന്വേഷിക്കുകയും പ്രതികളെ ശിക്ഷിക്കുകയും വേണം. കേരളം ലൈംഗികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ സമൂഹമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ക്ഷമിക്കാവുന്നതല്ല”.

shortlink

Related Articles

Post Your Comments


Back to top button