BollywoodGeneralLatest News

നമ്മുടെ ലക്ഷ്യം പാക്കിസ്ഥാന്റെ നാശമാണ്, ഒരു തോക്ക് തട്ടിയെടുത്ത് നേരെ അതിര്‍ത്തിയിലേക്ക് പോകാന്‍ തോന്നി ; നടി കങ്കണ

പാകിസ്ഥാന്റെ ഭീകരാക്രമണത്തിനെതിരെ ബോളിവുഡ് വിവാദ നായിക കങ്കണ റണാവത്ത്. ബോളിവുഡിലെ പലരും പാക്കിസ്ഥാനെ പിന്തുണയ്ക്കുകയാണെന്നും കങ്കണ പറഞ്ഞു. ഇന്ത്യ ടുഡെയുടെ ഒരു പരിപാടിയില്‍ ‘ബോളിവുഡിലെ രാജ്യദ്രോഹികള്‍’ എന്ന വാക്കാണ് നടി അതിന് ഉപയോഗിച്ചത്.

‘പാക്കിസ്ഥാന് വിലക്ക് ഏര്‍പ്പെടുത്തുകയല്ല വേണ്ടത്. നമ്മുടെ ലക്ഷ്യം പാക്കിസ്ഥാന്റെ നാശമാണ്. ഉറി ആക്രമണത്തിനും പുല്‍വാമയ്ക്കും ശേഷവും പാക് കലാകാരന്മാരുമായി ബന്ധം പുലര്‍ത്തുന്ന ബോളിവുഡ് രാജ്യദ്രോഹികളുണ്ട്. ആ ക്രൂരത എന്നെ വല്ലാതെ ഉലച്ചിരുന്നു. അങ്ങനെ നമ്മുടെ വികാരത്തിന്റെ ഇരയായി നമുക്ക് തുടരാനാവില്ല. അപ്പോള്‍ അത് മറികടക്കാന്‍ എന്ത് ചെയ്യണമെന്ന് നമ്മള്‍ ആലോചിക്കും. ആ സമയത്ത് അതിര്‍ത്തിയിലേക്ക് പോവാനാണ് എനിക്ക് തോന്നിയത്. ആരുടേയെങ്കിലും തോക്ക് തട്ടിപ്പറിച്ച്‌ വേണ്ടത് ചെയ്യാന്‍ തോന്നി,’ കങ്കണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button