BollywoodGeneralLatest News

നടി പൂജ വിവാഹിതയാകുന്നു; വരന്‍ മലയാളികളുടെ പ്രിയ ‘വില്ലന്‍’

പരസ്പരം മോതിരം കൈമാറിയ ഇരുവരും വിവാഹനിശ്ചയ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ബോളിവുഡ് താരം പൂജ ബത്ര വിവാഹിതയാകുന്നു. വരന്‍ മലയാളത്തിന്റെ പ്രിയ വില്ലന്‍. കീർത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ ബോളിവുഡ് നടൻ നവാബ് ഷായും പൂജയും നീണ്ട നാളുകളായി പ്രണയത്തിലാണെന്ന് വാര്‍ത്തകൾ വന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു എന്നതാണ് പുതിയ വാർത്ത. പരസ്പരം മോതിരം കൈമാറിയ ഇരുവരും വിവാഹനിശ്ചയ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. അടുത്ത മാസം ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്

ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലും പ്രിയങ്കരനാണ് നവാബ്.

shortlink

Related Articles

Post Your Comments


Back to top button