CinemaGeneralLatest NewsMollywoodNEWS

കരയും കടലും പോലെ രണ്ട് പ്രതിഭാസങ്ങളാണ് അവര്‍ – അജിത്തിനെയും വിജയ്‍യെയും കുറിച്ച് ദേവയാനി

എന്റെ കരിയറിന്റെ തുടക്കത്തിലാണ് അവരുടെ നായികയാകുന്നത്

മലയാളത്തിലും തമിഴിലുമായി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലഭിനയിച്ച താരമാണ് ദേവയാനി.
മോഹൻലാല്‍, മമ്മൂട്ടി, അജിത്ത്, വിജയ് എന്നിങ്ങനെ സൂപ്പര്‍താരങ്ങളുടെയൊക്കെ നായികയായി താരം സ്‌ക്രീനിൽ തിളങ്ങിയിട്ടുണ്ട്.  ഇപ്പോഴിതാ തമിഴകത്തെ സൂപ്പര്‍താരങ്ങളായ അജിത്തിനെയും വിജയ്‍യെയും കുറിച്ച് ദേവയാനി മനസ് തുറക്കുകയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് ദേവയാനി ഈ കാര്യങ്ങൾ പറയുന്നത്.

അജിത്തും വിജയ്‍യും കരയും കടലും പോലെ രണ്ട് പ്രതിഭാസങ്ങളാണ്. അവരെ താരതമ്യം ചെയ്യാൻ കഴിയില്ല. എന്റെ കരിയറിന്റെ തുടക്കത്തിലാണ് അവരുടെ നായികയാകുന്നത്. പക്ഷേ അന്നും അവര്‍ അഭിനയത്തില്‍ സൂപ്പര്‍സ്റ്റാറുകളായിരുന്നു. ദൈവത്തിന്റെ വരദാനമാകാം അത്. കഠിന പ്രയത്‍നത്തിന്റെ പ്രതിഫലം എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം പറയാതെ ഞാൻ അജിത്ത് സാറിനെയും വിജയ് സാറിനെയും ചൂണ്ടിക്കാണിക്കും. അവര്‍ സ്വയം അതിന്റെ ഉത്തരങ്ങളായി മാറും- ദേവയാനി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button