GeneralLatest NewsMollywoodNEWS

ബിഗ്‌ ബോസ് വീട്ടിൽ മൂന്ന് കൊലപാതകങ്ങൾ നടത്തി ഫുക്രു ; ആളത്ര നിഷ്കു അല്ല പഠിച്ച കള്ളനാണെന്ന് പ്രേക്ഷകർ

ബിഗ് ബോസ് വീട്ടിലെ കൊലയാളി സുരേഷ് ആണെങ്കിലും സഹായിയായി ഏൽപ്പിച്ച ഫുക്രു ആണ് കളിയിലെ താരം

ബിഗ്‌ ബോസ് വീട്ടിൽ ഈ ആഴ്ച അവതരിപ്പിച്ച ലക്ഷ്വറി ബജറ്റ് ടാസ്കിലെ ‘റിയൽ ഹീറോ’ ഫുക്രു ആണെന്ന്  ആരാധകർ. കാരണം അത്ര മനോഹരമായാണ് ഏൽപ്പിച്ച ജോലി ഫുക്രു ചെയ്യുന്നത്. ബിഗ് ബോസ് വീട്ടിലെ കൊലയാളി സുരേഷ് ആണെങ്കിലും സഹായിയായി ഏൽപ്പിച്ച ഫുക്രു ആണ് കളിയിലെ താരം.

പാഷാണം ഷാജിയുടെ കൊലപാതകം മുതൽ ഫുക്രുവിന്‍റെ കുരുട്ടുബുദ്ധിയാണ് ഓരോ ദൗത്യത്തിലും വിജയിക്കാൻ കൊലയാളി സംഘത്തെ സഹായിക്കുന്നത്. ഷാജിയുടെ കൊലപാതകം ആർക്കും സംശയത്തിന്‍റെ ഒരു തരിമ്പു പോലും നൽകാതെയാണ് നിർവ്വഹിക്കപെട്ടത്. ഷാജിയുടെ മരണം പപ്പടം കഴിച്ചാണെന്നാണ് വീട്ടിലുള്ളവരും ബിബിഐ ഉദ്യോഗസ്ഥരും കരുതിയിരിക്കുന്നത്.

ടാസ്കിന്‍റെ രണ്ടാം ദിനത്തിലാകട്ടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. രണ്ടിലും ‘ക്രുക്കഡ് പ്ലാൻ’ മെനഞ്ഞത് ഫുക്രു തന്നെ. തെസ്നി ഖാനെയും സുജോയെയും കൊന്ന് ഏൽപ്പിച്ച ദൗത്യം വിജയകരമാക്കിയെങ്കിലും ഇക്കുറി വീട്ടിലെ കുറച്ചധികം ആളുകൾ ഫുക്രുവിനെ സംശയിച്ചുതുടങ്ങി. എന്നാൽ ഈ കുരുക്കിൽ നിന്നും തന്‍റെ മിടുക്കുകൊണ്ട് രക്ഷപെടുകയായിരുന്നു ഫുക്രു ചെയ്തത്. തന്നിലേക്ക് നീണ്ട സംശയക്കണ്ണുകളെ എലീനയിലേക്കു തിരിച്ചു വിടുകയാണ് ഫുക്രു ചെയ്തത്. അതേസമയം ഫുക്രുവിന്‍റെ ഈ മികച്ച പ്രകടനം ലക്ഷ്വറി ബജറ്റ് ഇല്ലാതാക്കുമോ എന്നാണ് അറിയേണ്ടത്.

shortlink

Related Articles

Post Your Comments


Back to top button