GeneralLatest NewsMollywoodNew ReleaseNEWSWOODs

പന്ത്രണ്ട് കുഞ്ഞന്മാരുമായി കുഞ്ഞന്മാരുടെ ‘പോർക്കളം’ റിലീസിനൊരുങ്ങുന്നു

കുള്ളന്മാര്‍ എന്ന് വിളിച്ച് പരിഹസിക്കുന്നവരുടെ ജീവിത പ്രശ്‌നങ്ങളും കളങ്കമില്ലാത്ത പ്രണയവുമെല്ലാം കോര്‍ത്തിണക്കിയ ഒരു ത്രില്ലര്‍ ചിത്രമാണിത്.

ഇത്തിരി കുഞ്ഞന്മാരുടെ ഫാന്റസി കഥ പറഞ്ഞ അത്ഭുതദ്വീപിന് ശേഷം മലയാള സിനിമയിൽ വീണ്ടും ഒരു ഇത്തിരിക്കുഞ്ഞന്മാരുടെ ചിത്രം ഒരുങ്ങുകയാണ്. പോര്‍ക്കളം എന്ന് പേരിട്ടിരിക്കുന്ന ചിത്രം റിലീസിന് തയ്യാറിക്കഴിഞ്ഞു.

കുള്ളന്മാര്‍ എന്ന് വിളിച്ച് പരിഹസിക്കുന്നവരുടെ ജീവിത പ്രശ്‌നങ്ങളും കളങ്കമില്ലാത്ത പ്രണയവുമെല്ലാം കോര്‍ത്തിണക്കിയ ഒരു ത്രില്ലര്‍ ചിത്രമാണിത്.പന്ത്രണ്ട് കുഞ്ഞന്മാരെ പ്രധാന കഥാപാത്രങ്ങളാക്കി കുഞ്ഞനായ ഛോട്ട വിപിൻ സംവിധാനം ചെയ്യുന്ന പോർക്കളത്തിൽ പുതുമുഖം കിരണാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആലപ്പുഴ സ്വദേശിയായ വർഷ പ്രസാദാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്.

നടൻ ഗിന്നസ് പക്രു എന്ന അജയകുമാറിന് ശേഷം ഇന്ത്യയിലെ തന്നെ രണ്ടാമത്തെ പൊക്കം കുറഞ്ഞ സംവിധായകന്റെ സിനിമ പ്രദർശനത്തിന് ഒരുങ്ങുന്നു എന്ന പ്രത്യേകതയും പോർക്കളത്തിനുണ്ട്.

ആലപ്പി ഫിലിംസിന്റെ ബാനറിൽ വി. എൻ. ബാബു, ഒ.സി. വക്കച്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ഹീറോ ബിജു ഫെയിം അശ്വതി, ലൗഡ് സ്പീക്കർ ഫെയിം രതീഷ്, സന്തോഷ്‌ കീഴാറ്റൂർ, വി കെ ബൈജു, ചെമ്പിൽ അശോകൻ, കോട്ടയം പുരുഷൻ…ഹരീഷ് പേങ്ങൻ, മധു പുന്നപ്ര, കോബ്ര രാജേഷ്, കിടു ആഷിഖ്, അംബിക മോഹൻ, നീന കുറുപ്പ്, ജോസ്സൻ സി ആന്റണി, ഡോ. ബിനു, അനിരുദ്ധ് ബെനറ്റ്, അന്ന മരിയ, എയ്‌ഞ്ചൽ കുര്യൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

shortlink

Post Your Comments


Back to top button