GeneralLatest NewsMollywood

”നീ പുറത്തേക്കിറങ്ങാന്‍ കാത്തുനിൽക്കുകയാണ്, നിന്നെ അടിക്കാൻ ആളെ റെഡി ആക്കിയിട്ടുണ്ട്” ആര്യ

‘എന്നെക്കൂടി നിങ്ങളുടെ ആർമിയിൽ ചേർക്കാമോ’ എന്ന് ചോദിച്ചു. അവർ എന്റെ പേര് ചോദിച്ചപ്പോൾ ‘ബിഗ്ബോസിൽ ഉണ്ടായിരുന്ന ആര്യ’ എന്ന് പറഞ്ഞു. ‘എന്നെ പുറത്തിറങ്ങിയാൽ തല്ലുമെന്നും പൊങ്കാല ഇടുമെന്നുമൊക്കെ പറയുന്ന ഓഡിയോ കേട്ടല്ലോ

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ആര്യ. ബിഗ്‌ ബോസിലൂടെ കൂടുതല്‍ ജനകീയമായ താരം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അത്തരത്തിലുള്ള വിമര്‍ശനം കുടുംബത്തിനു നേരെയും ഉയര്‍ന്നതോടെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും താരം പറയുന്നു. ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ തന്നെ തെറിവിളിച്ചുകൊണ്ട് ചില വോയിസ് നോട്ടുകൾ വന്നിരുന്നു. അത്തരം വിമര്‍ശനങ്ങള്‍ക്ക് ആര്യ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുന്നു.

” ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ തന്നെ തെറിവിളിച്ചുകൊണ്ട് ചില വോയിസ് നോട്ടുകൾ വന്നിരുന്നു. അതിട്ട ആളുകളുടെ നമ്പരിലേക്ക് നേരിട്ടു വിളിച്ച് ‘എന്നെക്കൂടി നിങ്ങളുടെ ആർമിയിൽ ചേർക്കാമോ’ എന്ന് ചോദിച്ചു. അവർ എന്റെ പേര് ചോദിച്ചപ്പോൾ ‘ബിഗ്ബോസിൽ ഉണ്ടായിരുന്ന ആര്യ’ എന്ന് പറഞ്ഞു. ‘എന്നെ പുറത്തിറങ്ങിയാൽ തല്ലുമെന്നും പൊങ്കാല ഇടുമെന്നുമൊക്കെ പറയുന്ന ഓഡിയോ കേട്ടല്ലോ, അത് സത്യമാണോ’ എന്ന് ചോദിക്കുമ്പോൾ ‘അയ്യോ ചേച്ചീ, അത് ചുമ്മാ ഞങ്ങള്‍ ഫ്രണ്ട്സ് എല്ലാവരുംകൂടി തമാശയ്ക്ക് ചെയ്തതാണ്’ എന്ന് പറയും. സോഷ്യൽ മീഡിയയിൽ മറഞ്ഞിരുന്ന് ചീത്ത വിളിക്കുന്നവരൊക്കെ ഇത്രയേ ഉള്ളൂ.

വേറെ ഒരാൾ ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കമന്റ് ചെയ്തു, ‘നീ പുറത്തേക്കിറങ്ങാന്‍ കാത്തുനിൽക്കുകയാണ്. നിന്നെ അടിക്കാൻ ആളെ റെഡി ആക്കിയിട്ടുണ്ട്.’ ഞാൻ ഉടനെ മറുപടി കൊടുത്തു, ‘എവിടെയാണ് വരേണ്ടത്. ഞാൻ വരാം.’ പിന്നെ അയാൾ ഒന്നും മിണ്ടാതെ മുങ്ങി. ” ഇപ്പോള്‍ വീണയും മഞ്ജുവും ചേര്‍ന്ന്കൊണ്ട് ഒരു പരാതി നല്‍കാനുള്ള തീരുമാനത്തിലാണെന്ന് ആര്യ പറയുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close