GeneralLatest NewsMollywood

ലഹരിയുടെ വന്‍ മാഫിയ മലയാള സിനിമയില്‍ തന്നെ ഉണ്ട്, പലരും പിടിക്കപ്പെടും; തുറന്നു പറഞ്ഞ് സംവിധായകന്‍

കാരവന്‍ സംസ്‌കാരം ഉപേക്ഷിച്ചാല്‍ മാത്രമേ ഇത്തരത്തിലുള്ള ഒരു കാര്യത്തില്‍ കുറവ് വരികയുള്ളുവെന്നും ഭാവന വര്‍ദ്ധിക്കാന്‍ വേണ്ടി ലഹരികള്‍ ഉപയോഗിക്കുന്നുണ്ടെന്നും

മലയാള സിനിമയിലെ ലഹരി മാഫിയെക്കുറിച്ച് മുന്പ് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും സിനിമാ മേഖലയില്‍ ഒരു ശക്തമായ റെയ്ഡ് നടത്തിയാല്‍ പലരും പിടിക്കപ്പെടും എന്നും സംവിധായകന്‍ ശാന്തിവിള ദിനേശ്.

കൊച്ചിയില്‍ ലഹരിയുടെ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതില്‍ ഒരു വിഭാഗം മലയാള സിനിമയില്‍ തന്നെ ഉണ്ടെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. കാരവന്‍ സംസ്‌കാരം ഉപേക്ഷിച്ചാല്‍ മാത്രമേ ഇത്തരത്തിലുള്ള ഒരു കാര്യത്തില്‍ കുറവ് വരികയുള്ളുവെന്നും ഭാവന വര്‍ദ്ധിക്കാന്‍ വേണ്ടി ലഹരികള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു, നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗ കേസില്‍ അറസ്റ്റില്‍ ആയ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു

മമ്മൂട്ടിയുടെ ആളെല്ലെ, ദുല്‍ഖറിന്റെ സ്ഥാനം ഷൈന്‍ എടുക്കും എന്നതിനാല്‍ അദ്ദേഹം കളിച്ച കളിയല്ലെ എന്നൊക്കെ അജ്ഞാത ഫോണ്‍ കോളുകളിലൂടെ പലരും തന്നേ വിളിച്ച്‌ അറിയക്കാറുണ്ട് . എന്നാല്‍ അതിനൊന്നും തനിക്ക് പ്രതികരിക്കാനില്ലെന്നും ഷൈന്‍ മലയാള സിനിമയ്ക്ക് ഒരു മുതല്‍ കൂട്ടാണെന്നും ദിനേശ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button