BollywoodGeneralLatest News

തൊഴിലാളികളെ കാണാന്‍ റെയില്‍വേ സ്റ്റേഷനില്‍, നടന്‍ സോനു സൂദിനെ തടഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥര്‍

തിങ്കളാഴ്ച രാത്രി ചില തൊഴിലാളികളെ കാണാന്‍ താരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ റെയില്‍വേ സുരക്ഷ ഉദ്യോഗസ്ഥര്‍ (ആര്‍പിഎഫ്) തടയുകയായിരുന്നു

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയ ലോക്ക് ഡൗണില്‍ പലയിടത്തായി കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായവുമായി നടന്‍ സോനൂ സൂദ് രംഗത്തെത്തിയിരുന്നു. സ്വന്തം ചെലവില്‍ പലരെയും താരം നാട്ടില്‍ എത്തിച്ചിരുന്നു. എന്നാല്‍ കുടിയേറ്റക്കാരെ കാണാന്‍ എത്തിയ താരത്തെ തടഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

സംഭവത്തെ കുറിച്ച്‌ മുംബൈ പോലീസ് പറയുന്നത് ഇങ്ങനെ… തിങ്കളാഴ്ച രാത്രി ചില തൊഴിലാളികളെ കാണാന്‍ താരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ റെയില്‍വേ സുരക്ഷ ഉദ്യോഗസ്ഥര്‍ (ആര്‍പിഎഫ്) തടയുകയായിരുന്നു. എന്നാല്‍ ഇതുവരെയായും ഇതുസസംബന്ധമായ ഒരു പാരാതിയും ലഭിച്ചിട്ടില്ല.

ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനില്‍ ബാദ്രയില്‍ നിന്ന് ഉത്തര്‍ പ്രദേശിലേയ്ക്ക് പോകുകയായിരുന്ന തൊഴിലാളികളെ കാണാനായിരുന്നു താരം എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button