CinemaGeneralLatest NewsMollywoodNEWS

പിണറായി സാർ, നല്ലത് നിങ്ങൾ ചെയ്തപ്പോൾ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. !! പക്ഷേ, ഇത് ക്ഷമിക്കാനാവില്ല; മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മിഥുൻ മാനുവൽ തോമസ്

ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ എന്നാണ് മിഥുൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്

വൻ വിവാദമായിരിക്കുന്ന സ്വർണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിസ്ഥാനത്ത് നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ. ഇപ്പോൾ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.

കേരളത്തിൽ സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ ഈ കേസിൽ മതിയാവില്ല.. !! ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ എന്നാണ് മിഥുൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

കുറിപ്പ് വായിക്കാം…

മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ്‌ ഒരുമാതിരി ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. !! പിണറായി സാർ, നല്ലത് നിങ്ങൾ ചെയ്തപ്പോൾ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. !! പക്ഷേ, ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയായിപ്പോയി.. !! സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ ഈ കേസിൽ മതിയാവില്ല.. !! ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. !! കഷ്ടം.. !!

https://www.facebook.com/MidhunManuelThomas/posts/927438694391261

shortlink

Related Articles

Post Your Comments


Back to top button