CinemaLatest NewsNEWS

സൈക്കിള്‍ യാത്രക്കിടെ മോഷ്ടാക്കളുടെ അക്രമം; പരാതിയുമായി നടൻ ​ഗൗതം കാര്‍ത്തിക്

നടൻ ആല്‍വാര്‍ പേട്ടിലെ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി

സൈക്കിൾ യാത്രക്കിടെ നടനെ കൊള്ളയടിച്ച് മോഷ്ടാക്കൾ, തമിഴ് നടൻ ​ഗൗതമിനാണ് ഈ ദുര്യോ​ഗം നേരിടേണ്ടി വന്നത്, രാവിലെയുള്ള സൈക്കിൾ യാത്രക്കിടെയാണ് സംഭവം നടന്നത്.

ആല്‍വാര്‍ പേട്ടിലെ ടിടികെ റോഡില്‍ വച്ച്‌ രാവിലെയാണ് സംഭവമുണ്ടായത്. സൈക്കിളിന്റെ ഹാന്‍ഡില്‍ ബാറില്‍ ഫോണ്‍ ഘടിപ്പിച്ച്‌ യാത്ര ചെയ്യുകയായിരുന്നു ​ഗൗതം. ബൈക്കില്‍ വന്ന രണ്ടംഗ സംഘം മൊബൈല്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

മൊബൈൽ നഷ്ടമായ നടൻ ആല്‍വാര്‍ പേട്ടിലെ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നഗരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. ആല്‍വാര്‍ പേട്ടില്‍ സൈക്കിള്‍ യാത്രികര്‍ക്ക് സമാന അനുഭവം നേരത്തേയും ഉണ്ടായിട്ടുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. നടന്‍ കാര്‍ത്തികിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button