CinemaLatest NewsNEWS

ഇനി നല്ല സംഭവങ്ങൾ ഉണ്ടാകട്ടെ, മാറ്റങ്ങൾ വരണം; ബിജെപിക്ക് വോട്ട് അഭ്യർത്ഥിച്ച്‌ പരസ്പരം സീരിയൽ താരം വിവേക് ഗോപൻ

നെന്മണിക്കര പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടിയാണ് വിവേക് വോട്ട് അഭ്യർഥിച്ചത്

ഇനി വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച്‌ മിനിസ്‌ക്രീന്‍ താരം വിവേക് ഗോപന്‍. പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് വിവേക് ഗോപന്‍. നെന്മണിക്കര പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടിയാണ് വിവേക് വോട്ട് അഭ്യർഥിച്ചത്.

പരസ്പരം സീരിയൽ താരം വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ വൈറല്‍ ആവുകയാണ്. ‘നല്ല നല്ല സംഭവങ്ങള്‍ ഉണ്ടാകട്ടെ, നല്ല നല്ല മാറ്റങ്ങള്‍ ഉണ്ടാകട്ടെ, നാഗേഷേട്ടന്റെ അനുജന്‍ കൂടിയായ രാജേഷേട്ടന് വിജയാശംസകള്‍’ എന്നാണ് വിവേക് വീഡിയോയില്‍ വ്യക്തമാക്കുന്നത്.

കൂടാതെ സ്ഥാനാര്‍ത്ഥി തന്നെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു മരുഭൂമിക്കഥ, തത്സമയം ഒരു പെണ്‍കുട്ടി, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട വിവേക് പരസ്പരം സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.
കാര്‍ത്തിക ദീപം എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button