CinemaLatest NewsTollywood

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ; ചിത്രീകരണത്തിനായി ആലിയ ഭട്ട് ഹൈദരാബാദിലെത്തി

ഒടുവിൽ .. ടീം ആർ‌ആർ‌ആർ."എന്നാണ് ആലിയ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്

ബാഹുബലി സംവിധായകൻ എസ് എസ് രാജമൗലിയുടെ ബിഗ്ബഡ്ജറ്റ് ചിത്രം ആണ് ആർആർആർ. ജൂനിയർ എൻ‌ടി‌ആർ നായകനായത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ആലിയ ഭട്ട് നായികയായെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനായി ആലിയ എത്തിയിരിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. നവംബറിൽ ചിത്രീകരണത്തിനായി എത്തേണ്ടിയിരുന്ന താരം കോവിഡ് മൂലമാണ് വൈകിയത്.
ആലിയ ഭട്ട് തന്നെയാണ് പുതിയ സിനിമയുടെ ചിത്രീകരണത്തിന് പോകുന്നതായി അറിയിച്ചത്.

“ഒടുവിൽ .. ടീം ആർ‌ആർ‌ആർ.”എന്നാണ് ആലിയ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.

എൻടിആർനെയും രാംചരണിനെയും കൂടാതെ അജയ് ദേവ് ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി,ആലിസൺ ദൂതി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഡിവിവി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. കെ കെ സെന്തിൽകുമാർ ഛായാഗ്രഹണവും എം എം കീരവാണി സംഗീതസംവിധാനവും നിർവഹിക്കുന്നു.

ബാഹുബലി എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിനു ശേഷം രാജമൗലി ഒരുക്കുന്ന ആർആർആറിനെ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button