GeneralLatest NewsMollywoodNEWSUncategorized

എനിക്ക് പറ്റിയ കുതിരയെ കിട്ടിയില്ല കിട്ടിയതിനെ വച്ചങ്ങു ചെയ്തു ; ശരപഞ്ജരം ജയനായി ഗിന്നസ് പക്രു

ജയൻ കുതിരയെ എണ്ണ പുരട്ടിയപ്പോൾ പക്രു പശുക്കുട്ടിയെയാണ് എണ്ണ പുരട്ടിയത്

എക്കാലത്തും പ്രേഷകമാനസിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് ശരപഞ്ജരം സിനിമയിലെ ജയന്റെ കഥാപാത്രം. ഈ സിനിമയിൽ ജയൻ മസിൽ പെരുപ്പിച്ച് കുതിരയെ എണ്ണ പുരട്ടുന്ന ഒരു രംഗം ഉണ്ട്. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ആ രംഗം അനുകരിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്നിതുവരെ ചെയ്ത പലരെയും കടത്തിക്കൊണ്ട് ഒരു സൂപ്പർ താരം ജയനായി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല നമ്മുടെ സ്വന്തം ഗിന്നസ് പക്രു. രസകരമായ ക്യാപ്ഷൻ നൽകികൊണ്ട് പക്രു തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ജയൻ കുതിരയെ എണ്ണ പുരട്ടിയപ്പോൾ പക്രു പശുക്കുട്ടിയെയാണ് എണ്ണ പുരട്ടിയത്. ഒപ്പം ‘ പറ്റിയ കുതിരയെ കിട്ടിയില്ല…! കിട്ടിയവനെ വെച്ച് അന്നങ്ങു ചെയ്തു’ എന്നൊരു ക്യാപഷ്നും ആ ചിത്രത്തിന് പക്രു നൽകി. നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ ചിത്രം സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button