GeneralKollywoodLatest NewsMovie GossipsNEWS

പുതുവർഷത്തെ വരവേറ്റ് നയൻതാരയും വിഘ്നേഷും

നയൻതാരയ്ക്ക് ഒപ്പമുള്ള ന്യൂ ഇയർ ആഘോഷചിത്രങ്ങളാണ് വിക്കി പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നയൻ‌താര. ഷൂട്ടിങ്ങുകളുടെ തിരക്കുകൾക്കിടയിൽ കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം ചിലവഴിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഇരുവരും ഒന്നിച്ചുള്ള യാത്രകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ഇരുവരും പുതുവത്സരം ആഘോഷിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. വിഘ്‌നേഷാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CJec6HyBGMs/?utm_source=ig_web_copy_link

അടുത്തിടെ ഗോവയിൽ വെക്കേഷൻ ആഘോഷിച്ചതിന്റെ ചിത്രങ്ങളും വിഘ്നേഷ് ശിവൻ പങ്കുവച്ചിരുന്നു. വെക്കേഷൻ ആഘോഷങ്ങൾ കഴിഞ്ഞ് ചെന്നൈ എയർപോർട്ടിൽ പറന്നിറങ്ങിയ നയൻതാരയുടെയും വിഘ്നേഷിന്റെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.കഴിഞ്ഞ ആഴ്ചയാണ് നയൻതാരയും വിഘ്നേഷും ഗോവയിൽ എത്തിയത്. അവധിക്കാലം ആഘോഷിക്കാൻ ഗോവയിൽ എത്തിയ നയൻതാരയ്ക്കും വിഘ്നേഷിനുമൊപ്പം ഇരുവരുടേയും അമ്മമാരും കൂടെയുണ്ട്. നയൻതാരയുടെ അമ്മയുടെ ജന്മദിനവും ഗോവയിൽ വച്ച് ആഘോഷിച്ചിരുന്നു. അതിന്റെ ചിത്രവും വിഘ്നേഷ് പങ്കുവച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button