BollywoodCinemaGeneralLatest NewsMovie GossipsNEWS

ഇന്ന് വിവാഹം നടക്കാനിരിക്കെ വരുൺ ധവാന്റെ കാർ അപകടത്തിൽ പെട്ടതായി റിപ്പോർട്ട്

അലിബാഗിലേക്കുള്ള യാത്രാ മധ്യേയാണ് വരുൺ ധവാൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്

ഇന്നാണ് ബോളിവുഡ് നടൻ വരുൺ ധവാന്റെ വിവാഹം. സുഹൃത്ത് നതാഷ ദലാൽ ആണ് വരുണിന്റെ ജീവിത സഘിയാകുന്നത്. ഇപ്പോഴിതാ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇന്നലെ വൈകിട്ട് വരുൺ ധവാന്റെ കാർ അപകടത്തിൽപെട്ടതായി റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് വാർത്ത നൽകിയത്.

ശനിയാഴ്ച്ച രാത്രി അലിബാഗിലേക്കുള്ള യാത്രാ മധ്യേയാണ് വരുൺ ധവാൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്.അപകടത്തിൽ ആർക്കും സാരമായ പരിക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ട്. കാറിന് ചെറിയ കേടുപാടുകൾ ഉണ്ടായതൊഴിച്ചാൾ ആർക്കും പരിക്കുകൾ പറ്റിയിട്ടില്ല.

മുംബൈയിലെ അലിബാഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാണ് വരുണിന്റെ വിവാഹം. ചുരുങ്ങിയത് അമ്പത് പേർക്ക് മാത്രമേ വിവാഹത്തിന് ക്ഷണമുള്ളൂ എന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button