CinemaGeneralLatest NewsNEWS

കോവിഡുമായി മല്ലടിച്ചതിനു ശേഷം പുതിയ ചിത്രങ്ങൾ പങ്കുവച്ചെത്തി നടി സാനിയ ഇയ്യപ്പൻ

“രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാൻ തുടങ്ങി"

വളരെയധികം കഷ്‌ടപ്പെട്ടാണ് കോവിഡ്ബാധയെ നടി സാനിയ ഇയ്യപ്പൻ നേരിട്ടത്. ഇപ്പോഴിതാ കോവിഡുമായി മല്ലടിച്ച് വിജയിച്ചെത്തിയ താരം പോസിറ്റീവ് ചിന്തകൾ അടങ്ങുന്ന ക്യാപ്‌ഷൻ നൽകി പുതിയ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ എത്തിരിക്കുകയാണ്. പച്ച നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കടൽക്കരയിൽ പോസ് ചെയ്യുന്ന ചിത്രങ്ങളുമായാണ് സാനിയ ഇക്കുറി വരവറിയിച്ചിരിക്കുന്നത്.

Read Also: ‘മരട് 357′ സിനിമയെ തകർക്കാൻ ശ്രമം നടക്കുന്നു ; സംവിധായകന്‍ കണ്ണന്‍ താമരക്കുളം

“ഒന്നുകിൽ സുഖപ്പെടണം അല്ലെങ്കിൽ മുറിവുകളുമായി ജീവിക്കണം, രണ്ടിനുമിടയിലായി ഒരവസ്ഥയില്ല” എന്നാണ് സാനിയയുടെ വാക്കുകൾ. കൊച്ചിയിൽ വച്ചെടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങങ്ങളാണ് സാനിയ പങ്കുവച്ചത്. നേരത്തെ ആറാമത്തെ കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആവുകയും അത് വളരെ പണിപ്പെട്ട് തന്നെ തരണം ചെയ്യുകയും ചെയ്തിരുന്നു സാനിയ.

Read Also: ‘അഹാനയും ദിയയും തമ്മിൽ വഴക്കാണോ?’; അഹാനയെ അലോസരപ്പെടുത്തി ആരാധകൻ

അടുത്തിടെ ‘കൃഷ്ണൻകുട്ടി പണി തുടങ്ങി” എന്ന ചിത്രത്തിലെ നായികാ വേഷത്തെ സാനിയ അവതരിപ്പിച്ചിരുന്നു. കൂടാതെ അടുത്തതായി റിലീസ് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിലും’ സാനിയ എത്തുന്നുണ്ട്. പ്രളയവും പാന്ഡമിക്കും നേരിട്ട ജനത എന്ന നിലയിൽ അതിലുള്ള അഭിമാനവും സാനിയ കുറിക്കുന്നു. “ആറാമത്തെ ടെസ്റ്റിൽ പോസറ്റീവ് എന്ന് കേട്ടതും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി” എന്ന് സാനിയ പറഞ്ഞു . “അങ്ങനെ കേൾക്കാൻ താൻ തയാറായിരുന്നില്ല” എന്ന് സാനിയ പങ്കിട്ട കുറിപ്പിൽ പറയുന്നു.

Read Also: ചിമ്പു ചിത്രം ‘മാനാട്’ ; മലയാളം ടീസർ നാളെ പൃഥ്വിരാജ് പുറത്തുവിടും

കോവിഡ് നിസാരമല്ല എന്നും താൻ അനുഭവിച്ച കാര്യങ്ങൾ എന്തെന്ന് വിവരിക്കുകയും ചെയ്‌തു സാനിയ. “രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാൻ തുടങ്ങി. ശരീരം തിണർത്തു പൊങ്ങാൻ ആരംഭിച്ചു. കൂടാതെ, ഉറക്കത്തിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. മുൻപൊരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല’ – സാനിയ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button