CinemaGeneralLatest NewsNEWS

‘അഹാനയും ദിയയും തമ്മിൽ വഴക്കാണോ?’; അഹാനയെ അലോസരപ്പെടുത്തി ആരാധകൻ

ചിത്രീകരണ തിരക്കുകളും കോവിഡ് അനുഭവം നേരിട്ട ദിവസങ്ങളും എല്ലാം കഴിഞ്ഞ് കുറച്ചുനേരം തൻറ്റെ ആരാധകർക്കായി ഒഴിച്ചുവച്ചുകൊണ്ട് അവരുമായി വിശേഷങ്ങൾ പങ്കിടാൻ ഇൻസ്റ്റഗ്രാം തുറന്നതാണ് നടി അഹാന കൃഷ്ണ. അപ്പോഴാണ് ആരാധകരുടെ ചില ചോദ്യങ്ങൾ താരത്തിന്റ്റെ മനസ്സുമടുപ്പിച്ചത്.

Read Also: ഒരു നിർമ്മാതാവിന്റെ സ്വപ്നമാണ് ഇതൊക്കെ ; ജേക്സിനോട് നന്ദി അറിയിച്ച് പൃഥ്വി

സംഭാഷണത്തിലേർപ്പെടാൻ ഒപ്പം കൂടിയ ആരാധകർക്ക് ഒട്ടേറെ കാര്യങ്ങൾ അറിയാനുണ്ടായിരുന്നു. ഒരാൾക്ക് അഹാനയുടെ ഇഷ്‌ട ഭക്ഷണം അറിയണം, മറ്റൊരാൾക്ക് പാട്ടു കേൾക്കണം അങ്ങനെ നീളുന്നു ചോദ്യങ്ങൾ. വികാരവിക്ഷോഭം തനിക്കു എളുപ്പം സംഭവിക്കും എന്ന് അഹാന മറ്റൊരു ചോദ്യത്തിന് മറുപടിയായി നൽകിയിരുന്നു.

Read Also: “അമര”ത്തിന് ഇന്ന് 30ാം പിറന്നാൾ; ഓർമ്മകൾ പങ്കുവച്ച്‌ നിര്‍മാതാവ് മഞ്ഞളാംകുഴി അലി

പത്താം ക്‌ളാസ്സിലെ മാർക്ക് പോലും ചോദിച്ചയാളോട് അഹാന സത്യസന്ധമായി തന്നെ മാർക്ക് എത്രയെന്നു പറഞ്ഞു കൊടുത്തു. 89.6 ശതമാനം മാർക്കാണ് അഹാന പത്താം ക്‌ളാസിൽ നേടിയത്. പക്ഷെ താൻ അതിനെ 90 ശതമാനമായി കണക്കാക്കുന്നുവെന്ന് അഹാന പറഞ്ഞു. വളരെ സന്തോഷത്തോടു കൂടിയാണ് അഹാന തനൻറ്റെ മാർക്ക് വെളിപ്പെടുത്തിയത്. പക്ഷെ അധികം വൈകാതെ തന്നെ അഹാനയെ പ്രകോപിതയാക്കിയ ഒരു ചോദ്യമുനനയിച്ചു മറ്റൊരു ആരാധകൻ.

Read Also: “അമര”ത്തിന് ഇന്ന് 30ാം പിറന്നാൾ; ഓർമ്മകൾ പങ്കുവച്ച്‌ നിര്‍മാതാവ് മഞ്ഞളാംകുഴി അലി

“അഹാനയും ആദ്യത്തെ അനുജത്തിയായ ദിയയും തമ്മിലടിയാണോ” എന്നായിരുന്നു ആ ആരാധകന് അറിയേണ്ടിയിരുന്നത്. ചോദ്യം ആഹാനയെ ചൊടിപ്പിക്കുക തന്നെ ചെയ്‌തു. അത് മറച്ചുപിടിക്കാതെ തന്നെ താരം മറുപടിയും നൽകി.

Read Also: ഭർത്താവിനൊപ്പമുള്ള പ്രണയകാല ഓർമ്മകൾ പങ്കുവെച്ച് സോനം കപൂർ

“എങ്ങനെ സാധിക്കുന്നു ഇത്ര നിലവാരമില്ലാത്ത ചോദ്യം ചോദിയ്ക്കാൻ? ഞങ്ങൾ രണ്ടുപേരും ഒരേസ്ഥലത്തു നിന്നാണ് ഭൂമിയിലേക്ക് വന്നത്. കുത്തിത്തിരിപ്പ് പോലുള്ള കാര്യങ്ങൾ ചെയ്ത് സ്വയം ചീപ്പാവരുത്” എന്ന താക്കീതോടു കൂടിയായിരുന്നു അഹാന മറുപടി നൽകിയത്.

Read Also: ”1921–പുഴ മുതൽ പുഴ വരെ”; അലി അക്ബർ ചിത്രത്തിന്റെ പൂജ കഴിഞ്ഞു

അഹാനയുടെ അനുജത്തിമാരായ ദിയ, ഇഷാനി എന്നിവർ ബിഗ് ബോസിൽ പങ്കെടുക്കും എന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. പക്ഷെ ഈ വാർത്ത നിഷേധിച്ചു കൊണ്ട് ദിയ ഒരു യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ ദുൽഖർ സൽമാൻ നിർമ്മിച്ച ‘അടി’ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തത് അഹാനയാണ്. ഷൈൻ ടോം ചാക്കോയായിരുന്നു നായകൻ.

shortlink

Related Articles

Post Your Comments


Back to top button