AwardsGeneralIndian CinemaLatest NewsMollywoodNEWSOscar

ഓസ്കാർ ; ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ പുറത്ത്

93-ാമത് ഓസ്കാർ പുരസ്കാരങ്ങൾ 2021 ഏപ്രിൽ 25ന് പ്രഖ്യാപിക്കും

ഓസ്കാർ മത്സരത്തിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ പ്രതിനിധിയായിരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ പുറത്തായി. ഓസ്കാറിലേക്കുള്ള അവസാന പട്ടികയിലേയ്ക്ക് 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തിരഞ്ഞെടുത്തത്.

അതേസമയം, കരിഷ്മ ദേവ് ദുബേ സംവിധാനം ചെയ്ത ബിട്ടു 93-ാമത് അക്കാദമി അവാർഡിനായുള്ള ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു.

മുൻ വർഷങ്ങളിൽ ഗള്ളി ബോയ്(2019), വില്ലേജ് റോക്ക്സ്റ്റാർസ്(2018), ന്യൂട്ടൺ(2017) എന്നീ ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് പട്ടികയിൽ നിന്ന് വെട്ടിമാറ്റിയിരുന്നു.

93-ാമത് ഓസ്കാർ പുരസ്കാരങ്ങൾ 2021 ഏപ്രിൽ 25ന് പ്രഖ്യാപിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന പുരസ്കാരപ്രഖ്യാപനം ഏപ്രിൽ മാസത്തേക്ക് നീട്ടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button