GalleryGeneralLatest NewsMollywoodNEWSSocial MediaWOODs

മലയാള സിനിമയിലെ രണ്ട് തലമുറയിലെ പ്രധാന താരങ്ങൾക്കൊപ്പം മമ്മൂക്ക; ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വി

ചിത്രങ്ങൾ തമ്മിൽ വർഷങ്ങളുടെ അന്തരമുണ്ടെങ്കിലും അതിൽ മായാതെ നിൽക്കുന്നത് മമ്മൂട്ടിയുടെ സൗന്ദര്യവും യൗവനവും മാത്രമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ

വർഷങ്ങൾക്ക് മുമ്പ് മെഗാ സ്റ്റാർ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള തന്‍റെ പിതാവും നടനുമായ സുകുമാരന്‍റെ ചിത്രവും ഇപ്പോൾ തനിക്കൊപ്പമുള്ള ചിത്രവും സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ.

Read Also: അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങി രജിഷ വിജയൻ ; കർണ്ണന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരം

രണ്ട് തലമുറയിലെ പ്രധാന താരങ്ങൾക്കൊപ്പമുള്ള മലയാളികളുടെ പ്രിയനടന്‍റെ ചിത്രം ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ദുൽഖർ സൽമാനും പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മേനോനും ചിത്രത്തിന് നേരെ പ്രതികരിച്ചിട്ടുണ്ട്.

Read Also: വിവാഹ വാർഷിക ദിനത്തിൽ അജയ് ദേവ്ഗൺ കജോളിന് സമ്മാനിച്ചത്ത് വൈൻ ബോട്ടിൽ…!

തങ്ങളുടെ മകൾ അല്ലിക്കൊപ്പമുള്ള മമ്മൂട്ടി ചിത്രം കൂടി വേണമെന്നാണ് സുപ്രിയ നൽകിയ കമൻറ്റ്.
പൃഥ്വി പങ്കുവെച്ച ചിത്രങ്ങൾ തമ്മിൽ വർഷങ്ങളുടെ അന്തരമുണ്ടെങ്കിലും അതിൽ മായാതെ നിൽക്കുന്നത് മമ്മൂട്ടിയുടെ സൗന്ദര്യവും യൗവനവും മാത്രമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

 

 

shortlink

Related Articles

Post Your Comments


Back to top button