AwardsGeneralKollywoodLatest NewsNEWS

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനീകാന്തിന്

കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​ക്കറാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്

നടൻ രജനീകാന്തിന് ഇന്ത്യൻ സിനിമാ മേഖലയിലെ പരോമന്നത അംഗീകാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം. സിനിമാ രംഗത്തെ സമഗ്ര സംഭവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​ക്കറാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​.

ദക്ഷിണേന്ത്യയിൽ നിന്ന്​ പുരസ്​കാരം ലഭിക്കുന്ന 12ാമത്തെ നടനാണ്​ രജനീകാന്ത്​. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നൽകി തുടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button