GeneralLatest NewsMollywoodNEWSSocial Media

‘ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി’: പുതിയ ചിത്രങ്ങളുമായി അനുശ്രീ

പ്രണവ് രാജ് ആണ് അനുശ്രീയുടെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്

മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി അനുശ്രീക്ക് സിനിമയിലേപ്പോലെതന്നെ സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. സോഷ്യല്‍ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അനുശ്രീ.

സാരിയിൽ അതിസുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി എന്ന ഗാനത്തിന്റെ വരികളാണ് അനുശ്രീ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.

https://www.instagram.com/p/CTG4X0OJEZU/?utm_source=ig_embed&ig_rid=9bb8afa8-5d6c-4fa6-bfbf-5d2eac4f42f2

പ്രണവ് രാജ് ആണ് അനുശ്രീയുടെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. അനുശ്രീയുടെ മേയ്‍ക്കപ്പ് സജിത്ത്- സുജിത്ത് സഹോദരൻമാരാണ്.

shortlink

Related Articles

Post Your Comments


Back to top button