CinemaGeneralLatest NewsNEWS

മമ്മൂട്ടിയെ നായകനാക്കി ഒരു ഹോളിവുഡ് സിനിമ എന്നത് മനോഹരമായ സ്വപ്നമാണെങ്കിലും അത് യാഥാർഥ്യമാവില്ല: ടി കെ രാജീവ് കുമാർ

മലയാള സിനിമാ പ്രേമികൾക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ടി കെ രാജീവ് കുമാർ. അദ്ദേഹം സിനിമാപ്രേമികളെ ഒന്നടക്കം ആവേശത്തിലാക്കുന്ന ഒരു പ്രഖ്യാപനം അടുത്തിടെ നടത്തിയിരുന്നു. തന്റെ അടുത്ത ചിത്രത്തിൽ നായകനാകുന്നത് മെഗാസ്റ്റാർ മമ്മൂട്ടി ആണെന്നാണ് സംവിധായകൻ തുറന്നുപറഞ്ഞത്.

എന്നാൽ കുറച്ചു നാളുകൾക്ക് മുമ്പ് തന്നെ ഇക്കാര്യത്തിൽ ടി കെ രാജീവ് കുമാർ ഉത്തരം തുറന്നു പറഞ്ഞിരുന്നു. ‘മമ്മൂട്ടിയെ നായകനാക്കി ഒരു ഹോളിവുഡ് സിനിമ എന്നത് മനോഹരമായ സ്വപ്നമാണെങ്കിലും അത് യാഥാർത്ഥ്യമല്ല’ എന്നതാണ് സംവിധായകന്റെ വാക്കുകൾ.

Read Also:- മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി ഒടിടി റിലീസിന്?

മമ്മൂട്ടിയുടെ ഹോളിവുഡ് ചിത്രത്തിൽ നായികയായി ഒരു ഹോളിവുഡ് നടി എത്തുമെന്ന് സംവിധായകൻ പറഞ്ഞതായി മുമ്പ് വാർത്തകളുണ്ടായിരുന്നു. മഹാനഗരം എന്ന മമ്മൂട്ടി ചിത്രം ഒരുക്കിയിട്ടുള്ള ടി കെ രാജീവിന്റെ ഇനി പുറത്തുവരാനുള്ളത് ‘കോളാമ്പി’ എന്ന ചിത്രവും അതുപോലെ ഷൈൻ നിഗം നായകനായ ‘ബർമുഡ’ എന്ന ചിത്രവുമാണ്.

shortlink

Related Articles

Post Your Comments


Back to top button