GeneralLatest NewsMollywoodNEWS

നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണമെന്നത്: ബോഡി ഷെയ്മിങ്ങിനെതിരെ നിവിന്‍ പോളി

ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ

സോഷ്യൽ മീഡിയയിൽ പലതരത്തിൽ താരങ്ങൾക്ക് നേരെ ബോഡി ഷെയ്മിങ്ങ് നടക്കാറുണ്ട്. ശരീര പ്രകൃതിയെ ചൂണ്ടികാണിച്ചുകൊണ്ടുള്ള ഇത്തരം കളിയാക്കലുകൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് നടൻ നിവിന്‍ പോളി. തന്റെ പുതിയ ചിത്രമായ ‘മഹാവീര്യര്‍’ ന്റെ പ്രൊമോഷനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് നിവിൻ പോളി പ്രതികരിച്ചത്.

read also: നടൻ ചിമ്പുവിന്റെ 1000 അടിയുടെ ബാനര്‍: നീക്കം ചെയ്ത് പൊലീസ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,’ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ, നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത്. ചെയ്യുന്ന കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ എങ്ങനെ വേണമെങ്കിലും വരാം. ഇതുവരെ ചെയ്ത സിനിമകള്‍ ഇത്തരത്തില്‍ ഫിറ്റ് ആയി ഇരിക്കുന്നത് ഡിമാന്റ് ചെയ്യുന്ന സിനിമകളല്ലായിരുന്നു.  ഇനി വരുന്ന ചിത്രങ്ങള്‍ ഫിറ്റ്നെസ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകളാണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാവും ഇനി അങ്ങോട്ട്.’ നിവിന്‍ പറയുന്നു

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍.

shortlink

Related Articles

Post Your Comments


Back to top button