CinemaGeneralIndian CinemaKollywoodLatest News

ഗായകൻ ബംബ ബാക്യ അന്തരിച്ചു

പ്രശസ്ത ഇന്ത്യൻ ​ഗായകൻ ബംബ ബാക്യ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോർട്ട്. 2018 മുതൽ എ ആർ റഹ്മാനോടൊപ്പം പ്രവർത്തിച്ചയാളാണ് ബംബ ബാക്യ. ‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലാണ് അവസാനമായി പാടിയത്.

ബംബ പാടിയ ‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലെ ‘പൊന്നി നദി’ എന്ന ​ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. റിലീസ് ആയത് മുതൽ തന്നെ ​ഗാനം ട്രെൻഡിം​ഗ് ലിസ്റ്റിൽ ആയിരുന്നു. ‘സിംതാംഗരൻ’, ‘സർക്കാർ’, ‘യന്തിരൻ 2.0’, ‘സർവം താള മയം’, ‘ബിഗിൽ’, ‘ഇരവിൻ നിഴൽ’ എന്നീ സിനിമകളിലും അദ്ദേഹം പാടിയിട്ടുണ്ട്.

Also Read: റോയ് എപ്പോൾ വരും?: റിലീസ് വൈകുന്നതിന്റെ കാരണം വ്യക്തമാക്കി സംവിധായകൻ

ബംബയുടെ വിയോഗത്തിൽ ഖദീജ റഹ്മാൻ അനുശോചിച്ചു. ‘സഹോദരാ വിശ്രമിക്കൂ, നിങ്ങൾ മരണപ്പെട്ടുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അത്തരമൊരു അത്ഭുതകരമായ വ്യക്തിയും സംഗീതജ്ഞനുമാണ് നിങ്ങൾ’, ഖദീജ റഹ്മാൻ ഇൻസ്റ്റാ​ഗ്രാമിൽ ഇങ്ങനെയാണ് എഴുതിയത്.

 

shortlink

Related Articles

Post Your Comments


Back to top button