CinemaLatest News

അല്ലു അർജുൻ ചിത്രം പുഷ്പ്പയുടെ കോപ്പിയോ കൊത്ത? മറുപടി നൽകി ദുൽഖർ

നടനെന്ന നിലയിൽ ഏറെ ബഹുമാനിക്കുന്ന ആളാണ് അല്ലു അർജുൻ

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.

ഡിക്യുവിന്റെ സിനിമയുടെ പ്രഖ്യാപനം മുതൽ കൊത്ത സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. അതേസമയം, അല്ലു അർജുൻ നായകനായ പുഷ്പയുമായി കൊത്തക്ക് സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇത്തരം പ്രചരണങ്ങൾക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ഞങ്ങൾ ആരെയും അനുകരിക്കാനോ പകർത്താനോ ശ്രമിച്ചിട്ടില്ല എന്നാണ് ഡിക്യു മറുപടി നൽകിയിരിക്കുന്നത്.

കോപ്പിയടിക്കേണ്ട ആവശ്യമില്ല. ഒരു നടനെന്ന നിലയിൽ ഏറെ ബഹുമാനിക്കുന്ന ആളാണ് അല്ലു അർജുൻ. പുഷ്പയെപ്പോലെ ഒരു ഓളം ഉണ്ടാക്കുവാൻ കൊത്തയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ദുൽഖർ സൽമാൻ ചെന്നൈയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിലെ കലാപകാര എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഗാനം യുട്യൂബിലും ട്രെൻഡിംഗായിരുന്നു. റീൽസുകളിലും കലാപകാരാ നിറഞ്ഞുനിന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡിക്യുവിന്റെ കിംങ് ഓഫ് കൊത്ത.

 

 

shortlink

Related Articles

Post Your Comments


Back to top button