വിവാഹമോചനത്തെക്കുറിച്ചു തുറന്നു പറഞ്ഞ് നേഹ

ബോളിവുഡ് ഗായിക നേഹ കര്‍ക്കര്‍ തന്റെ വിവാഹ മോചനത്തെക്കുറിച്ച് തുറന്നു പറയുന്നു. കഴിഞ്ഞ ആറു മാസമായി ഹിമാന്ഷ് കോഹ്ലിയുമായി അകന്നാണ് താരം കഴിയുന്നത്. ഈ വിവാഹമോചനത്തിന് പിന്നാലെ നിരവധി ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാല്‍ അതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നേഹ.

മാധ്യമങ്ങളെ അഡ്രസ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ നേഹ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ഇതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും പറഞ്ഞ താരം ഒരുപക്ഷേ നമ്മൾ ഒരുമിച്ചുകൂടാൻ ദൈവം ആഗ്രഹിക്കുന്നില്ലായിരിക്കാമെന്നും പ്രതികരിച്ചു. നമുക്ക് ശുഭപ്രതീക്ഷയും സന്തോഷവും പ്രചരിപ്പിക്കാമെന്നും താരം കുറിച്ചു

SHARE