GeneralLatest NewsMollywoodNEWSSocial Media

നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യമാണ് പാർവതി ചെയ്തത്: രേവതി സമ്പത്ത്

റാപ്പര്‍ വേടന്‍റെ പോസ്റ്റില്‍ ലൈക്ക് അടിച്ചതില്‍ പാർവതി മാപ്പ് പറഞ്ഞിരുന്നു

മീ ടൂ ആരോപണ വിധേയനായ റാപ്പര്‍ വേടന്‍ നടത്തിയ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്ത നടി പാർവതി തിരുവോത്തിനെതിരെ പ്രതിഷേധവുമായി നടി രേവതി സമ്പത്ത്. പാർവതിയുടെ നടപടി ക്രൂരതയും നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യവുമാണെന്നും രേവതി പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു രേവതിയുടെ പ്രതികരണം.

അതേസമയം ലൈംഗികാരോപണങ്ങളില്‍ മാപ്പ് ചോദിച്ചുകൊണ്ടുള്ള റാപ്പര്‍ വേടന്‍റെ (ഹിരണ്‍ദാസ് മുരളി) പോസ്റ്റില്‍ ലൈക്ക് അടിച്ചതില്‍ പാർവതി മാപ്പ് പറഞ്ഞിരുന്നു. വേടന്‍റെ മാപ്പ് പറച്ചിൽ ലൈക്ക് ചെയ്ത പാര്‍വ്വതിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി പാർവതി രംഗത്തെത്തിയത്.

രേവതിയുടെ വാക്കുകൾ:

വളരെ നിരാശപ്പെടുത്തുന്ന ഒരു പ്രവർത്തിയാണ് ഹിരൺദാസ് മുരളി /വേടന്റെ പ്രഹസന മാപ്പ് പറച്ചിൽ പോസ്റ്റിൽ കണ്ട പാർവതിയുടെ ലൈക്ക്. പാർവതി മാത്രം അല്ല ആരൊക്കെ അതിനെ ആഘോഷിക്കുന്നു, അവരൊക്കെയും ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം? ഇത് ക്രൂരതയാണ്. നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യമാണ്. ഹിരൺദാസ് മുരളി /വേടൻ ഒരു ക്രിമിനൽ ആണ്. എന്ത്കൊണ്ട് ഇവരൊക്കെ അത് മറന്നുപോകുന്നു. അതോ, ചിലയിടങ്ങളിൽ മാത്രമേ ഇതൊക്കെ ബാധകം ആകുന്നുള്ളുവോ?സമത്വത്തിന് വേണ്ടി ശബ്ദം ഉയർത്തുന്ന പാർവതി ഈ വിഷയത്തിൽ കാണിച്ച അസമത്വം പരിശോധിക്കണം.സെക്ഷ്വൽ അബ്യൂസ്സ് കാറ്റഗറിസ് ചെയ്യാൻ ശ്രമിക്കരുത്. പീഡനം പീഡനം തന്നെ ആണ്. ഒരു മനുഷ്യൻ എന്ന നിലയിൽ വേടന്റെ മാപ്പ് പ്രഹസനത്തെ തോളിൽ കയറ്റി വെക്കുന്നതിൽ നിന്നും മാറി നിൽക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്. ഈ ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യൽ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ്. നിങ്ങളുടെ ലൈക്കിൽ നീതിയുടെ തിരിച്ചുള്ള അൺലൈക്കുകൾ മാത്രമേ കാണാനാകുള്ളൂ. ഇത് തെറ്റ്…!!!!!

നീതികേട് കണ്ടാൽ ഞാൻ പ്രതിഷേധിക്കും അതിനിയിപ്പോൾ ഏത് മറ്റേ ആൾ ആണെങ്കിലും ശരി.ഇങ്ങനെ എന്നെ ഇഷ്ടപ്പെടുന്നവർ കൂടെ നിന്നാൽ മതിയാകും. അല്ലാത്തവർക്ക് എന്റെ ജീവിതത്തിൽ സ്ഥാനമില്ല.കൂട്ടുകെട്ടോ, ബന്ധങ്ങളോ, പ്രിവിലേജോ,മറ്റ് വൈകാരിക തലങ്ങളോ, സാമ്പത്തികമോ ഒന്നും അനീതിയെ താങ്ങാനോ /മറച്ചുവെക്കാനോ എനിക്ക് ആയുധങ്ങളല്ല.വൃത്തികേട് കണ്ടാൽ ഞാൻ വിളിച്ചു പറയും ആരായാലും ശരി.

ഇത് കാരണം പലരും അസ്വസ്ഥരാണ്. പലർക്കും അങ്ങ് പിടിക്കുന്നില്ല എന്നറിയുന്നു.നോക്കു നിങ്ങളെയാരെയും നഷ്ടപ്പെടുന്നു എന്ന് തോന്നുന്നില്ല കാരണം അനീതിയിക്ക് വെള്ളപൂശുന്ന ആളുകൾക്ക് എന്റെ ജീവിതത്തിൽ ഇടമില്ല. നീതിയുടെ കൂടെ നിൽക്കുന്ന ഒരാൾ മതിയാകും എനിക്ക്. അവസാന ശ്വാസം വരെ ശബ്ദം ഉയരും..!!’-രേവതി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button