ഇരിട്ടി: കണ്ണൂർ ആറളം ഫാം ഒന്നാം ബ്ലോക്കിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം നാല് വയസ് പ്രായമായ പിടിയാനയാണ് ചരിഞ്ഞത്. ഇന്ന് രാവിലെ ചെത്തുതൊഴിലാളികളാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
Read Also : ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്ന്, നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്
എക്കണ്ടി കയറ്റത്തിന് സമീപം ആണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോക്ടർമാരെത്തി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആനയെ ഇന്നു തന്നെ മറവുചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Leave a Comment